CinemaMollywoodLatest NewsKeralaNewsEntertainment

‘വാളയാറിലെ പെൺകുട്ടികളുടെ അമ്മയ്ക്ക് നൽകിയ ഉറപ്പ് പോലെയാകാതിരിക്കട്ടെ’: ഫാത്തിമ തഹ്‌ലിയ

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ അതിജീവിത മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. തനിക്കുണ്ടായ എല്ലാ ആശങ്കകളും മുഖ്യമന്ത്രിയുമായി പങ്കുവെച്ചുവെന്നും, കൂടെ തന്നെയുണ്ടെന്ന് അദ്ദേഹം ഉറപ്പു നൽകിയെന്നും അതിജീവത മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. കേസിന്റെ അവസാനം വരെ കൂടെയുണ്ടാകുമെന്ന് മുഖ്യമന്ത്രി വാക്ക് നൽകിയെന്നാണ് നടി പറഞ്ഞത്. ഇതിനോട് പ്രതികരിച്ച് ഫാത്തിമ തഹ്‌ലിയ. അക്രമം അതിജീവിച്ച നടിക്ക് മുഖ്യമന്ത്രി നൽകിയ ഉറപ്പ്, വാളയാറിലെ പെൺകുട്ടികളുടെ അമ്മയ്ക്ക് നൽകിയ ഉറപ്പ് പോലെയാകാതിരിക്കട്ടെയെന്ന് ഫാത്തിമ തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു.

Also Read:അടിയന്തിരമായി പോലീസ് മേധാവിയെയും ക്രൈംബ്രാഞ്ച് എഡിജിപിയെയും വിളിച്ചുവരുത്തി മുഖ്യൻ: അതിജീവിതയുടെ പരാതിയിൽ ഉടൻ നടപടി

അതേസമയം, മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ താൻ സംതൃപ്തയാണെന്ന് നടി പറഞ്ഞു. സർക്കാരിനെതിരെ ഹർജി നൽകിയ സംഭവത്തിൽ മന്ത്രിമാർ നടത്തിയ വിമർശനങ്ങളെ കുറിച്ച് തനിക്കൊന്നും പറയാനില്ലെന്നും, സർക്കാരിൽ വിശ്വാസമുണ്ടെന്നും നടി അറിയിച്ചു. നടിയുടെ പരാതി തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ വരെ ചര്‍ച്ചയായിരുന്നു. ഇത്തരം വ്യാഖ്യാനങ്ങളോട് തനിക്ക് ഒന്നും പറയാനില്ലെന്നും, അത് ഓരോരുത്തർ ഉണ്ടാക്കിയെടുക്കുന്നതാണെന്നും നടി പറയുന്നു.

സര്‍ക്കാരിനും വിചാരണക്കോടതി ജഡ്ജിക്കുമെതിരേ ഗുരുതര ആരോപണമുന്നയിച്ച് നടി നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയിരുന്നു. കേസ് അട്ടിമറിച്ചെന്ന ആരോപണം ശക്തമാകുകയും നീതിതേടി അതിജീവിത ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തതോടെയാണ് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് കളമൊരുങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button