
കോഴിക്കോട്: ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി എംഎസ്എഫ് മുൻ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ്‌ലിയ. സാമുദായിക വിദ്വേഷം ആളികത്തിച്ചു വിഭാഗീയതയുണ്ടാക്കി വോട്ട് നേടാനാണ് സംഘ് പരിവാർ ശ്രമിക്കുന്നതെന്നും കേരളത്തിലെ മതേതര പാർട്ടികൾ ഒന്നിച്ചില്ലെങ്കിൽ അടുത്ത തവണ കേരളം ബി.ജെ.പി മുന്നണിയായി മാറുമെന്നും ഫാത്തിമ തെഹ്‌ലിയ തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
ചിത്രം വ്യക്തമാണ്. മുസ്ലിം വിരുദ്ധതയിൽ അധിഷ്ഠിതമായ ഒരു രാഷ്ട്രീയ പരിസരം ഇതിനോടകം കേരളത്തിൽ രൂപപെട്ട് വന്നിട്ടുണ്ട്. സാമുദായിക വിദ്വേഷം ആളികത്തിച്ചു വിഭാഗീയതയുണ്ടാക്കി വോട്ട് നേടാനാണ് സംഘ് പരിവാർ ശ്രമിക്കുന്നത്. പല തവണ കേരളത്തിൽ പരാജയപ്പെട്ട ഈ ശ്രമം ഇത്തവണ വിജയത്തോട് അടുക്കുന്നു എന്ന് ഭയപ്പെടേണ്ടി വരും. സംഘടിതമായ ഈ മുസ്ലിം വിരുദ്ധ വർഗീയ പ്രചരണത്തെ തോൽപിക്കാൻ കേരളത്തിലെ മതേതര പാർട്ടികൾ ഒന്നിച്ചില്ലെങ്കിൽ അടുത്ത തവണ കേരളം ബി.ജെ.പി മുന്നണിയാകും.
Post Your Comments