ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ മുൻ വിദേശകാര്യമന്ത്രി നട്വർ സിംഗ്. രാഹുൽ പറയുന്നത് മുഴുവൻ അബദ്ധമാണെന്നും, അദ്ദേഹത്തിന് ആരെങ്കിലും കാര്യങ്ങൾ പറഞ്ഞു കൊടുക്കണമെന്നുമാണ് നട്വർ സിംഗ് പറഞ്ഞത്.
‘മുൻ വിദേശകാര്യ മന്ത്രിയെന്ന നിലയിൽ രാഹുൽ പറഞ്ഞതിനോട് എനിക്കെതിർപ്പുണ്ട്. ഇതൊന്നും വാസ്തവമല്ല. അദ്ദേഹത്തിന്റെ മുതുമുത്തച്ഛന്റെ കാലം തൊട്ടേ ചൈനയും പാകിസ്ഥാനും വലിയ കൂട്ടാണ്. അക്കാലത്തു തന്നെ, കശ്മീർ പ്രശ്നം അവർ ഐക്യരാഷ്ട്രസഭയിൽ എത്തിച്ചിരുന്നു. ആരെങ്കിലും കാര്യങ്ങൾ വേണ്ടരീതിയിൽ അദ്ദേഹത്തിന് പറഞ്ഞു കൊടുക്കണം’ നട്വർ സിംഗ് വ്യക്തമാക്കി.
ബിജെപി ഭരണകൂടത്തിന്റെ കഴിവുകേട് കാരണം, ഇന്ത്യ ആഗോളതലത്തിൽ ഒറ്റപ്പെട്ടുവെന്നും, ശത്രുരാജ്യങ്ങളായ പാക്കിസ്ഥാനും ചൈനയും ഒരുമിച്ചുവെന്നും രാഹുൽ ഗാന്ധി ഒരു പ്രസ്താവന നടത്തിയിരുന്നു. അപ്പോൾ തൊട്ട്, അദ്ദേഹത്തിനെതിരെ നാലുപാടു നിന്നും രൂക്ഷമായ വിമർശനങ്ങളാണ് ഉയരുന്നത്. വിദേശകാര്യമന്ത്രി എസ്.ജയശങ്കർ, നിയമ മന്ത്രി കിരൺ റിജിജു എന്നിവർ മുതൽ അമേരിക്കൻ ഭരണകൂടം വരെ ഇക്കാര്യത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ചു കൊണ്ട് പ്രസ്താവന പുറത്തിറക്കി.
Post Your Comments