പത്തനംതിട്ട: ഈ അടുത്ത കാലത്തായി മൃഗങ്ങള്‍ക്ക് എതിരെയുള്ള ക്രൂരത വര്‍ദ്ധിച്ച് വരികയാണ്. നായ, പൂച്ച, പശു, ആട്, പന്നി തുടങ്ങിയ മൃഗങ്ങള്‍ക്കെതിരെയുള്ള സാമൂഹ്യവിരുദ്ധരുടെ ക്രൂര വിനോദങ്ങള്‍ വാര്‍ത്തയായിട്ടുമുണ്ട്. എന്നാല്‍ ഇതുവരെ കേട്ടുകേള്‍വിയില്ലാത്ത മന:സാക്ഷിയെ നടുക്കിയ സംഭവമാണ് കഴിഞ്ഞദിവസം പത്തനംതിട്ടയില്‍ നടന്നത്.
വെച്ചുച്ചിറയില്‍ നായയോടാണ് ക്രൂരത കാണിച്ചിരിക്കുന്നത് . ചത്ത നായയുടെ മൃതദേഹം ജീവനുള്ള നായയുടെ ദേഹത്ത് കെട്ടിവെച്ച നിലയിലാണ് കണ്ടെത്തിയത്. ചത്ത നായയുടെ തൊടല് ഉപയോഗിച്ചാണ് നായയുടെ ദേഹത്ത് കെട്ടിയിട്ടത്. നായയെ രക്ഷിക്കാനുള്ള നാട്ടുകാരുടെ ശ്രമം പരാജയപ്പെട്ടു. തൊടല് അഴിക്കാന്‍ ശ്രമിച്ച ചാത്തന്‍തറ സ്വദേശി ചന്ദ്രന് നായയുടെ കടിയേറ്റു. ആരാണ് നായയുടെ മൃതദേഹം ഇത്തരത്തില്‍ കെട്ടിയിട്ടതെന്നതില് വ്യക്തതയില്ല. ചത്ത നായ സമീപത്തുള്ള പെണ്‍കുട്ടിയുടേതാണ്. ഇന്ന് രാവിലെ മുതല്‍ നായയെ കാണാനില്ലായിരുന്നുവെന്ന് പറയുന്നു.
Post Your Comments