ദുബായ്: സുരക്ഷാ മേഖലയിൽ സഹകരണം ദൃഢമാക്കാൻ തീരുമാനിച്ച് ഇന്ത്യ-ഒമാൻ സംയുക്ത സമിതി. കടൽവഴിയുള്ള ലഹരിമരുന്ന് കള്ളക്കടത്തു തടയാനും സംയുക്ത സമിതിയിൽ തീരുമാനിച്ചു. ഇന്ത്യൻ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങുമായി ഒമാൻ പ്രതിരോധ മന്ത്രാലയം സെക്രട്ടറി ജനറൽ ഡോ. നാസ്സർ അൽ സാബിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം നടത്തിയ ചർച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. സംയുക്ത സൈനിക അഭ്യാസങ്ങൾ വിപുലമാക്കുക, പ്രതിരോധ ഉപകരണങ്ങളുടെയും സാങ്കേതിക വിദ്യകളുടെയും കാര്യത്തിൽ തന്ത്രപ്രധാന സഹകരണം തുടരുക, ദുരന്തനിവാരണ മേഖലകളിൽ സഹകരിക്കുക തുടങ്ങി. വിഷയങ്ങളും കൂടിക്കാഴ്ച്ചയിൽ സംസാരിച്ചു.
ഇന്ത്യൻ പ്രതിരോധ സെക്രട്ടറി ഡോ. അജയ് കുമാറും ഉയർന്ന ഉദ്യോഗസ്ഥരും കൂടിക്കാഴ്ച്ചയിൽ പങ്കെടുത്തു. സമിതിയുടെ അടുത്ത യോഗം ഒമാനിൽ വെച്ച് നടത്താനും തീരുമാനമായി. ഇന്ത്യൻ പടക്കപ്പലുകൾക്കും യുദ്ധവിമാനങ്ങൾക്കും ഒമാന്റെ പ്രതിരോധ മേഖലകളിൽ സന്ദർശനാനുമതി നൽകിയിട്ടുണ്ട്.
Post Your Comments