KeralaLatest NewsIndiaNews

കോണ്‍ഗ്രസ് കെ റെയിലിന് എതിരില്ല, പദ്ധതി നാടിന് ഗുണകരമാണെന്ന് ബോധ്യപ്പെടുത്തിയാല്‍ പിന്തുണയ്ക്കും: കെ സുധാകരന്‍

ഡല്‍ഹി: കോണ്‍ഗ്രസ് കെ റെയിലിന് എതിരില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പദ്ധതി പാടില്ലെന്ന് സര്‍ക്കാരിനോട് പറഞ്ഞിട്ടില്ലെന്നും പദ്ധതിയുടെ എല്ലാ വശങ്ങളും ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും സുധാകരൻ പറഞ്ഞു.

കെ റെയില്‍ പോലുള്ള നമ്മുടെ നാട്ടില്‍ ആദ്യമായി വരുന്ന സംരംഭം എന്ന നിലക്ക് അതിന്റെ എല്ലാ വശങ്ങളും പഠിച്ച് ജനങ്ങളെ സത്യാവസ്ഥ ബോധ്യപ്പെടുത്തണമെന്നും പദ്ധതി നാടിന് ഗുണകരമാണെന്ന് ബോധ്യപ്പെടുത്തിയാല്‍ പിന്തുണയ്ക്കുമെന്നും സുധാകരൻ പകൂട്ടിച്ചേർത്തു.

‘കേരളാ പശുകെട്ടൽ കുറ്റിയടി യോജനാ’: കെ റെയിലിന് കേന്ദ്രം അനുമതി നിഷേധിച്ച സംഭവത്തിൽ പ്രതികരിച്ച് ശ്രീജിത്ത് പണിക്കർ

ഭൂമി ഏറ്റെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ലെന്നും ഇതുവരെ ചെയ്തത് നിയമവിരുദ്ധമാണെന്ന് സര്‍ക്കാര്‍ സമ്മതിക്കണമെന്നും ന്യൂഡല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സുധാകരന്‍ പറഞ്ഞു.

ഡിപിആറിന്റെ അഭാവം പദ്ധതിയിലുണ്ടെന്നും സാമ്പത്തികച്ചെലവ് സര്‍ക്കാരിന് താങ്ങാനാകില്ലെന്നു സുധാകരൻ കൂട്ടിച്ചേർത്തു. അതേസമയം, നിയമപരമായ ഇടപെടലുമായി മുന്നോട്ടുപോകുമെന്നും ഭൂമി ഏറ്റെടുക്കുന്നതിന് എതിരേ കോടതിയെ സമീപിക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി .

 

shortlink

Related Articles

Post Your Comments

Related Articles


Back to top button