ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ മത്സരത്തിൽ ബ്രസീലും അര്‍ജന്റീനയും നാളെ പതിനഞ്ചാം റൗണ്ട് മത്സരത്തിനിറങ്ങും. മെസ്സിയും നെയ്മറും ഇല്ലാതെയാവും അര്‍ജന്റീനയും ബ്രസീലും കളിക്കുക. ഖത്തര്‍ ലോകകപ്പിന് യോഗ്യത ഉറപ്പാക്കിയ ബ്രസീലിന് പരാഗ്വേയും അര്‍ജന്റീനയ്ക്ക് കൊളംബിയയുമാണ് എതിരാളികള്‍.
സൂപ്പർ താരം ലയണൽ മെസിയില്ലാതെയാണ് അര്‍ജന്റീന നാളെ ഇറങ്ങുന്നത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ അഞ്ചിനാണ് അര്‍ജന്റീന കൊളംബിയ മത്സരം. അവസാന ഇരുപത്തിയെട്ട് കളിയിലും തോല്‍വി അറിയാതെ മുന്നേറുകയാണ് അര്‍ജന്റീന. കൊവിഡ് മുക്തനായ കോച്ച് ലിയോണല്‍ സ്കലോണിയും ടീമിനൊപ്പമുണ്ടാവും.
Read Also:- സന്തോഷത്തോടെ ഇരിക്കാനും, ചര്‍മ്മത്തിന്റെ തിളക്കം നിലനിര്‍ത്താനും ‘വെള്ളം’ കുടിക്കാം!
അതേസമയം, ഇന്ത്യന്‍ സമയം പുലര്‍ച്ചെ ആറിനാണ് ബ്രസീല്‍ പരാഗ്വേ മത്സരം. സസ്പെന്‍ഷനിലായ എമേഴ്സണ്‍ റോയലും എഡര്‍ മിലിറ്റാവോയും കൊവിഡ് ബാധിതനായ അലക്സ് സാന്ദ്രോയും ബ്രസീല്‍ നിരയിലുണ്ടാവില്ല. കൂടുതല്‍ യുവതാരങ്ങള്‍ക്ക് മത്സരത്തില്‍ അവസരം നൽകാനാണ് കോച്ച് ടിറ്റെയുടെ തീരുമാനം. 14 കളിയില്‍ 36 പോയിന്റുള്ള ബ്രസീല്‍ ഒന്നും 32 പോയന്റുള്ള അര്‍ജന്റീന രണ്ടും സ്ഥാനങ്ങളിലാണ്.
Post Your Comments