Latest NewsIndiaNews

ഇതാർക്ക് വേണ്ടിയുള്ള ബജറ്റ് ആണ്?: ബജറ്റ് അവതരണം കഴിഞ്ഞ് മിനിറ്റുകൾക്കുള്ളിൽ പരിഹാസവുമായി സീതാറാം യെച്ചൂരി

ഡൽഹി: ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് അവതരിപ്പിച്ച കേന്ദ്ര ബജറ്റ് 2022 നെ വിമർശിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. രാജ്യത്തെ 10 ശതമാനം അതിസമ്പന്നർ 75 ശതമാനം സമ്പത്തും കയ്യടക്കി വെച്ചിരിക്കുന്ന സ്ഥിതിയാണ് ഉള്ളതെന്നും 60 ശതമാനം പേരുടെ കൈയ്യിലുള്ളത് വെറും അഞ്ച് ശതമാനത്തിൽ താഴെ സമ്പത്താണെന്നും പറഞ്ഞ യെച്ചൂരി ഈ ബജറ്റ് ആർക്ക് വേണ്ടി ഉള്ളതാണെന്നും പരിഹസിച്ചു. മഹാമാരി കാലത്ത് വൻ സമ്പത്ത് ഉണ്ടാക്കിയവരിൽ നിന്ന് എന്തുകൊണ്ട് കൂടുതൽ നികുതി ഈടാക്കുന്നില്ലെന്ന ചോദ്യവും സീതാറാം യെച്ചൂരി ഉന്നയിച്ചു.

Also Read:ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാൻ കറ്റാര്‍ വാഴ!

സി പി എമ്മിന് പിന്നാലെ കോൺഗ്രസും ബജറ്റിനെ വിമർശിച്ചു. ധനമന്ത്രിയും പ്രധാനമന്ത്രിയും മധ്യവർഗത്തിന്റെ ദുരിതത്തിന് ഒരു ആശ്വാസവും നൽകിയില്ലെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. എല്ലാ വിഭാഗങ്ങളെയും അവഗണിച്ചെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. ശമ്പളക്കാർക്കും മധ്യ വർഗ്ഗത്തിനും പാവപ്പെട്ടവർക്കും യുവാക്കൾക്കും കർഷകർക്കും ഇടത്തരം ചെറുകിട കച്ചവടക്കാർക്കും ബജറ്റിൽ ഒന്നുമില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം, ദീർഘദൃഷ്ടിയോടെയുള്ള ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്‍ അവതരിപ്പിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഇന്ത്യൻ സാമ്പത്തിക രംഗത്ത് മാറ്റങ്ങൾ വരുന്നതാണ് ഈ ബജറ്റ്. രാജ്യത്തെ സ്വയം പര്യാപ്തമാക്കാനും പുതിയ ഇന്ത്യക്ക് അടിത്തറ ആകാനും കഴിയുന്നതാണ് ബജറ്റെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button