ThrissurNattuvarthaLatest NewsKeralaNews

പുഴയില്‍ വീണ പന്ത് എടുക്കാനിറങ്ങി : രണ്ട് വിദ്യാര്‍ത്ഥികളെ കാണാനില്ല, തിരച്ചില്‍ തുടരുന്നു

മതിലകം പുവ്വത്തും കടവ് സ്വദേശി പച്ചാംമ്പുള്ളി സുരേഷ് മകന്‍ സുജിത്ത് (13) കാട്ടൂര്‍ സ്വദേശി പനവളപ്പില്‍ വേലായുധന്‍ മകന്‍ അതുല്‍ (18) എന്നിവരെയാണ് കാണാതായത്

തൃശ്ശൂര്‍: കനോലി കനാലില്‍ രണ്ട് വിദ്യാര്‍ത്ഥികളെ കാണാതായി. മതിലകം പുവ്വത്തും കടവ് സ്വദേശി പച്ചാംമ്പുള്ളി സുരേഷ് മകന്‍ സുജിത്ത് (13) കാട്ടൂര്‍ സ്വദേശി പനവളപ്പില്‍ വേലായുധന്‍ മകന്‍ അതുല്‍ (18) എന്നിവരെയാണ് കാണാതായത്.

മതിലകം പൂവ്വത്തും കടവില്‍ ആണ് സംഭവം. കൂട്ടുകാരുമൊത്ത് പാലത്തിനടിയില്‍ ഫുട്ബോള്‍ കളിക്കുന്നതിനിടയില്‍ പന്ത് പുഴയില്‍ വീണപ്പോള്‍ എടുക്കാനിറങ്ങിയതായിരുന്നു ഇരുവരും. ഇതിനിടയില്‍ രണ്ട് പേരും ഒഴുക്കില്‍പ്പെടുകയായിരുന്നു.

Read Also : അച്ഛേ ദിന്‍’ വരാന്‍ രാജ്യം 25 വര്‍ഷം കൂടി കാത്തിരിക്കണം: കേന്ദ്ര ബജറ്റ് അങ്ങേയറ്റം നിരാശാജനകമെന്ന് ശശി തരൂര്‍

ഒപ്പമുണ്ടായിരുന്ന കുട്ടികള്‍ ഒച്ചവെച്ചതോടെ നാട്ടുകാര്‍ എത്തി പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടർന്ന് മതിലകം പൊലീസും കൊടുങ്ങല്ലൂരില്‍ നിന്ന് എത്തിയ ഫയര്‍ഫോഴ്സും നാട്ടുകാരും ചേർന്ന് തിരച്ചില്‍ നടത്തി വരികയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button