Latest NewsNewsIndia

റെയില്‍വേ സ്റ്റേഷനിലെ വിശ്രമ മുറി പള്ളിയാക്കി: എതിര്‍പ്പുമായി ഹിന്ദു സംഘടനകള്‍

.മസ്ജിദ്-ഇ-നൂറാനി എന്നാണ് ഈ പള്ളി അറിയപ്പെടുന്നത്.

ബെംഗളൂരു : ബെംഗളൂരു ക്രാന്തിവീര സങ്കോലി രായണ്ണ റെയില്‍വേ സ്റ്റേഷനിലെ വിശ്രമ മുറി അനധികൃതമായി മുസ്ലീം പള്ളിയാക്കി. അഞ്ചാം നമ്ബര്‍ പ്ലാറ്റ്‌ഫോമിലെ ചുമട്ടുതൊഴിലാളികളുടെ വിശ്രമമുറിയാണ് നിയമവിരുദ്ധമായി മുസ്ലീം പള്ളി മാറിയത്. ഇതിനെതിരെ വിമർശനം ശക്തം.

read also: മുളകുപൊടിയെറിഞ്ഞ് മാലമോഷണം, പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ മാപ്പ് പറച്ചിൽ: പ്രതിയെ പിടികൂടി പോലീസ്

എല്ലാ സമുദായങ്ങളിലെയും ചുമട്ടുതൊഴിലാളികള്‍ക്കായി നിര്‍മിക്കപ്പെട്ട ഈ മുറി പത്ത് വര്‍ഷം മുമ്ബാണ് മുസ്ലീം പള്ളിയാക്കി മാറ്റിയത് . മറ്റ് സമുദായങ്ങളിലെ അംഗങ്ങള്‍ ഈ പ്രത്യേക മുറി സന്ദര്‍ശിക്കുന്നത് നിരോധിച്ചിട്ടുണ്ട്.മസ്ജിദ്-ഇ-നൂറാനി എന്നാണ് ഈ പള്ളി അറിയപ്പെടുന്നത്.

പൊതുമുതല്‍ അനധികൃതമായി കൈവശപ്പെടുത്തി പള്ളിയാക്കുന്നതിനെതിരെ നടപടിയെടുക്കണമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനോടും ഇന്ത്യന്‍ റെയില്‍വേയോടും ആവശ്യവുമായി ഹിന്ദു സംഘടനകള്‍ രംഗത്ത്.

shortlink

Post Your Comments


Back to top button