ഭോപ്പാല്‍ : മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് വീട്ടുകാര്‍ വിലക്കിയതിന്റെ മനോവിഷമത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ജീവനൊടുക്കി. വീടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്.
Read Also : ‘ആ മലയാളിയിൽ ഞാനില്ല സേട്ടാ’: മലയാളി നികേഷിനൊപ്പം ആണെന്ന് പറഞ്ഞ ശ്രീകുമാർ മേനോന് മറുപടി
മധ്യപ്രദേശിലെ ബേതുല്‍ ജില്ലയിലെ സര്‍നിയിലാണ് സംഭവം. നിരന്തരം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും പുറത്ത് ഔട്ടിങ്ങിന് പോകുന്നതും പെണ്‍കുട്ടിയുടെ ശീലമായിരുന്നു.
എന്നാല്‍, വീട്ടുകാര്‍ കഴിഞ്ഞദിവസം പെണ്‍കുട്ടിയെ ഔട്ടിങ്ങിന് പോകുന്നതും മൊബൈല്‍ ഫോണ്‍ ഉപയോഗവും വിലക്കി. കുട്ടിക്ക് താക്കീതും നല്‍കി. ഇതിന് പിന്നാലെയാണ് കുട്ടി ജീവനൊടുക്കിയത്.
Post Your Comments