കൊച്ചി: കോടതിയുടെ അനുമതിയില്ലാതെ ബാലചന്ദ്ര കുമാറിന്റെ ആരോപണങ്ങൾ യുട്യൂബ് വഴി പ്രചരിപ്പിച്ച കേസിൽ റിപ്പോര്‍ട്ടര്‍ ടി.വി എം.ഡി നികേഷ് കുമാറിനെതിരെ പോലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ഇതിനു പിന്നാലെ നികേഷ് കുമാറിനെ പിന്തുണച്ച് പുതിയ ഹാഷ്ടാഗുമായി സംവിധായകൻ വി എ ശ്രീകുമാർ രംഗത്ത് വന്നു. നികേഷിനെ ഭയപ്പെടുത്താമെന്ന തോന്നൽ ചരിത്രം അറിയാത്തവരുടെ വകതിരിവ് ഇല്ലായ്മയാണ് എന്നും വിഷയത്തിൽ നികേഷിനെ പിന്തുണയ്ക്കുന്നുവെന്നുമായിരുന്നു ശ്രീകുമാർ മേനോൻ തന്റെ ഫേസ്‌ബുക്ക് പേജിലൂടെ വ്യക്തമാക്കിയത്.
താൻ നികേഷിനൊപ്പം ആണെന്ന് അറിയിക്കുന്നതിനൊപ്പം മലയാളി നികേഷിനൊപ്പമാണ് എന്നും സംവിധായകൻ പോസ്റ്റിൽ കുറിച്ചു. നികേഷ് സത്യത്തിനായി നിലപാടെടുത്ത ഓരോ സംഭവങ്ങളും സൃഷ്ടിച്ച കോളിളക്കം നമുക്കു മുന്നിലുണ്ടെന്നും ശ്രീകുമാർ അവകാശപ്പെട്ടു. എന്നാൽ, പോസ്റ്റിനു താഴെ പ്രത്യക്ഷപ്പെട്ട കമന്റുകൾ അദ്ദേഹത്തിന്റെ പോസ്റ്റിന്റെ അവകാശവാദങ്ങളെ അമ്പേ പരാജയപെടുത്തുന്നതായിരുന്നു. മലയാളികളെ മുഴുവൻ പറയേണ്ടെന്നും സ്വന്തം അഭിപ്രായം പറഞ്ഞാൽ മതിയെന്നുമുള്ള വിമർശനമാണ് കമന്റ് സെക്ഷനിലുള്ളത്. ശ്രീകുമാറിനൊപ്പം നികേഷിനെയും വിമർശിക്കുന്നവരുടെ എണ്ണം കുറവല്ല.
Also Read:സന്തോഷത്തോടെ ഇരിക്കാനും, ചര്‍മ്മത്തിന്റെ തിളക്കം നിലനിര്‍ത്താനും ‘വെള്ളം’ കുടിക്കാം!
‘മലയാളി നികേഷിനൊപ്പമാണെന്ന് എഴുതിയത് കണ്ടു, ആ മലയാളിയിൽ ഞാനില്ല സേട്ടാ’ ഒരു യുവാവ് കുറിച്ചു. ദിലീപിനോടുള്ള വ്യക്തിവൈരാഗ്യം ഒന്നുകൊണ്ട് മാത്രമല്ലേ നികേഷിനെ പിന്തുണയ്ക്കുന്നതെന്നും ചിലർ ചോദിക്കുന്നു. ‘അങ്ങനെ കേറി വാ… ഇപ്പോ ഏറെക്കുറെ കാര്യങ്ങൾ വ്യക്തമായി വരുന്നു’ ശ്രീകുമാറിനെ വിമർശിച്ച് ചിലർ കുറിക്കുന്നു. ‘മലയാളി നികേഷിനോടൊപ്പമാണ് എന്നു പറയാൻ മലയാളികളുടെ മൊത്തം അട്ടിപ്പേവകാശം താങ്കൾക്കാരാണ് നല്കിയത്? താങ്കളുൾപ്പെടുന്ന പൊട്ടക്കിണറ്റിലെ തവളകൾ മാത്രമല്ല മലയാളികൾ എന്ന് മനസ്സിലാക്കുക’ അദ്ദേഹത്തിന്റെ വിമർശനം കടുക്കുന്നു.
അതേസമയം, കേസുമായി ബന്ധപ്പെട്ട് തന്റെ സ്വകാര്യതയിലേക്ക് കടന്നു കയറുന്ന രീതിയിലാണ് റിപ്പോർട്ടർ ചാനൽ വാർത്ത നൽകുന്നതെന്നും ഇതിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ ഹർജി സമർപ്പിച്ചിരുന്നു. ഈ ഹർജിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നികേഷിനെതിരെ കേസെടുത്തിരിക്കുന്നത്. ദിലീപിന്റെ ഹരജിയില്‍മേല്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ഡി.ജി.പിയോട് ആവശ്യപ്പെട്ടിരുന്നു.
സംഭവത്തിൽ നികേഷിനെതിരെ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ നടപടികൾ ചർച്ച ചെയ്തതിന്‍റെ പേരിൽ ആണ് റിപ്പോർട്ടർ ചാനൽ/എം.ഡി എം.വി. നികേഷ് കുമാറിനെതിരെ പോലീസ് കേസെടുത്തത്. കേസ് വിചാരണയുടെ വിവരങ്ങൾ വെളിപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ 2021 ഡിസംബർ 27ന് ചാനൽ ചർച്ച നടത്തുകയും അത് യൂട്യൂബ് വഴി പ്രചരിപ്പിക്കുകയും ചെയ്തെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. ഐ.പി.സി സെക്ഷൻ 228 A (3) പ്രകാരമാണ് കേസ്.
വിചാരണ കോടതിയുടെ പരിഗണനയിലുള്ള ഒരു വിഷയം കോടതിയുടെ അനുമതിയില്ലാതെ നികേഷും ചാനലും പ്രസിദ്ധീകരിച്ചു എന്ന പോലീസ് വ്യക്തമാക്കുന്നു. സംവിധായകന്‍ ബാലചന്ദ്രകുമാറുമായി നികേഷ് ഡിസംബര്‍ 27ന് ഇന്റര്‍വ്യൂ നടത്തുകയും അത് യൂട്യൂബ് ചാനല്‍ വഴി പ്രചരിപ്പിക്കുകയുമായിരുന്നു. ബാലചന്ദ്ര കുമാർ പുതിയ ആരോപണങ്ങളുമായി രംഗ പ്രവേശനം ചെയ്തത് ഈ ചാനലിലൂടെയായിരുന്നു. തന്നെ കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ദിലീപ് വ്യക്തമാക്കിയിരുന്നു. തനിക്കെതിരായ മാധ്യമ വിചാരണയ്‌ക്കെതിരെ നടപടി സ്വീകരിക്കണം എന്നാണ് ദിലീപ് കോടതിയിൽ ആവശ്യപ്പെട്ടത്.
Post Your Comments