ജനീവ: ഐക്യരാഷ്ട്ര സംഘടനയുടെ രക്ഷാസമിതിയിൽ (യുഎൻഎസ്‌സി) പരസ്പരം ഏറ്റുമുട്ടി റഷ്യയും അമേരിക്കയും. ഉക്രൈൻ അതിർത്തിയ്ക്ക് സമീപം ഒരു ലക്ഷം സൈനിക ട്രൂപ്പുകളെ റഷ്യ വിന്യസിച്ചിട്ടുണ്ടെന്ന അമേരിക്കയുടെ പ്രസ്താവനയെ തുടർന്നാണ് യുഎൻ സുരക്ഷാ സമിതിയിൽ വാക്ക് തർക്കമുണ്ടായത്.
അമേരിക്കയുടെ പ്രസ്താവന നിരസിച്ച റഷ്യ, ഉക്രൈൻ അതിർത്തിയ്ക്ക് സമീപം ഒരു ലക്ഷം സൈനിക ട്രൂപ്പുകളെ വിന്യസിച്ചിട്ടുണ്ടെന്ന പ്രസ്താവന സത്യമാണെന്നു തെളിയിക്കുന്നതിന് തെളിവുകൾ ഹാജരാക്കാനും അമേരിക്കയോട് ആവശ്യപ്പെട്ടു. എന്ത് അടിസ്ഥാനത്തിന്റെ പുറത്താണ് ഇത്തരത്തിൽ സൈനിക ട്രൂപ്പുകളുടെ എണ്ണത്തെ സംബന്ധിച്ച് അവകാശ വാദം ഉന്നയിക്കുന്നതെന്നും റഷ്യ ആരാഞ്ഞു.
യുണൈറ്റഡ് നേഷൻസ് സെക്യൂരിറ്റി കൗൺസിലിൽ റഷ്യയ്ക്ക് വേണ്ടി യുഎൻ പ്രതിനിധി വാസിലി നെബെൻസിയയും അമേരിക്കയ്ക്ക് വേണ്ടി യുഎൻ പ്രതിനിധി ലിൻഡ തോമസ്-ഗ്രീൻഫീൽഡുമാണ് സംസാരിച്ചത്. പതിറ്റാണ്ടുകളായി യൂറോപ്പിൽ നടക്കുന്ന ഏറ്റവും വലിയ സൈനിക നീക്കമാണ് റഷ്യയുടേതെന്നും ഇപ്പോൾ ഈ സംസാരിക്കുന്ന സമയത്തിനിടെ പോലും കൂടുതൽ ആയുധങ്ങളോടൊപ്പം സൈനികരേയും ഉക്രൈൻ അതിർത്തിയിൽ റഷ്യ എത്തിച്ചിരിക്കുമെന്നും അമേരിക്കൻ അംബാസഡർ ആരോപിച്ചു.
Post Your Comments