ന്യൂഡൽഹി : ലോക നേതാക്കളെ പിന്നിലാക്കി യൂ ട്യൂബ് സബ്സ്കൈബേഴ്സിന്റെ എണ്ണത്തിൽ ഒന്നാമനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക യൂ ട്യൂബിൽ സബ്സ്ക്രൈബേഴ്സിന്റെ എണ്ണം ഒരു കോടി കടന്നിരിക്കുകയാണ്.
ബ്രസീൽ പ്രസിഡന്റെ ജൈർ ബോൾസനാരോയുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബേഴ്സിന്റെ എണ്ണം 36 ലക്ഷമാണ്. മെക്സികോ പ്രസിഡൻറ് ആന്റെസ് മാനുവൽ ലോപ്പസ് ഒബ്രാഡെറിന്റെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബേഴ്സിന്റെ എണ്ണം 30.7 ലക്ഷം. ഇന്തോനേഷ്യ പ്രസിഡൻറ് ജോക്കോ വിഡോഡോയുടേത് 28.8 ലക്ഷവും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ 7.03 ലക്ഷമാണ്. വൈറ്റ് ഹൌസിന്റേത് 19 ലക്ഷവുമാണ്.
Read Also : ജോ ബൈഡനെതിരെ വധഭീഷണി : രണ്ട് പേരെ അറസ്റ്റ് ചെയ്ത് എഫ്ബിഐ
അതേസമയം ദേശീയ നേതാക്കളുടെ യൂ ട്യൂബ് ചാനലിന്റെ സബ്സ്ക്രൈബേഴ്സിന്റെ എണ്ണത്തിൽ രണ്ടാം സ്ഥാനം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കാണ്. 5.25 ലക്ഷമാണ് അദ്ദേഹത്തിന്റെ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബേഴ്സിന്റെ എണ്ണം. ശശി തരൂർ-4.39 ലക്ഷം, അസദുദ്ദീൻ ഒവൈസി –3.73 ലക്ഷം, എം കെ സ്റ്റാലിൻ – 2.12 ലക്ഷം, മനീഷ് സിസോദിയ– 1.37 ലക്ഷം എന്നിങ്ങനെയാണ് കണക്കുകൾ.
Post Your Comments