മസ്‌കത്ത്: രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികർക്ക് ഏർപ്പെടുത്തിയിട്ടുള്ള പ്രവേശന മാനദണ്ഡങ്ങൾ തുടരും. ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഡിസംബർ അവസാനം ഏർപ്പെടുത്തിയിരുന്ന പ്രവേശന മാനദണ്ഡങ്ങൾ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തുടരുമെന്നാണ് അധികൃതർ വ്യക്തമാക്കിയിട്ടുള്ളത്. പ്രവേശനമാനദണ്ഡങ്ങൾ ജനുവരി 31 വരെ തുടരുമെന്നാണ് നേരത്തെ ഒമാൻ സുപ്രീം കമ്മിറ്റി അറിയിച്ചിരുന്നത്.
Read Also: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച 2022ലെ ബജറ്റ് ജനകീയം : രാജ്യത്ത് മികച്ച പ്രതികരണം
വിദേശത്ത് നിന്നെത്തുന്ന 18 വയസിന് മുകളിൽ പ്രായമുള്ള വിദേശികൾക്ക് ഒമാൻ അംഗീകരിച്ചിട്ടുള്ള കോവിഡ് വാക്‌സിന്റെ രണ്ട് ഡോസ് നിർബന്ധമാണ്. രാജ്യത്തേക്ക് പ്രവേശിക്കുന്ന മുഴുവൻ പേർക്കും ഒമാനിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് 72 മണിക്കൂറിനിടയിൽ നേടിയ നെഗറ്റീവ് പിസിആർ പരിശോധനാ ഫലം നിർബന്ധമാണെന്നും അധികൃതർ അറിയിച്ചു.
Read Also: വാട്ടർ ഹീറ്ററുകൾ ഉപയോഗിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തണം: മുന്നറിയിപ്പ് നൽകി ദുബായ് മുൻസിപ്പാലിറ്റി
Post Your Comments