ThiruvananthapuramLatest NewsKeralaNattuvarthaNews

സുശക്തമായ ബജറ്റ്: ഡിജിറ്റല്‍ പരിവര്‍ത്തനത്തിന് ഊന്നല്‍ നല്‍കിയുള്ള പ്രഖ്യാപനം സുതാര്യത ഉറപ്പാക്കുമെന്ന് എംഎ യൂസഫലി

തിരുവനന്തപുരം: സുശക്തമായ ബജറ്റ് പ്രഖ്യാപനമാണ് കേന്ദ്ര സർക്കാർ നടത്തിയതെന്നും ഡിജിറ്റല്‍ പരിവര്‍ത്തനത്തിന് ഊന്നല്‍ നല്‍കുന്നത് സുതാര്യത ഉറപ്പാക്കുമെന്നും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി. ഭക്ഷ്യസംസ്‌കരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആളെന്ന നിലയില്‍ ബജറ്റില്‍ പ്രഖ്യാപിച്ച 4 ലോജിസ്റ്റിക് പാര്‍ക്കുകൾ ഭക്ഷ്യ വിതരണ ശൃംഖലകളെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും യൂസഫലി വ്യക്തമാക്കി.

‘നമ്മുടെ രാഷ്ട്രത്തിന്റെ പ്രധാന സ്തംഭങ്ങളായ കൃഷി, ഗ്രാമീണ വികസനം, അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്ക് വ്യക്തവും ശക്തവുമായ ഊന്നല്‍ നല്‍കുന്ന ബജറ്റാണിത്. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയുള്ള ബജറ്റ് രാജ്യത്തിന്റെ മൊത്തത്തിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാക്കും.

മുളകുപൊടിയെറിഞ്ഞ് മാലമോഷണം, പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ മാപ്പ് പറച്ചിൽ: പ്രതിയെ പിടികൂടി പോലീസ്

നിലവിലെ വെല്ലുവിളി നിറഞ്ഞതും അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നതുമായ സാഹചര്യത്തില്‍, ഡിജിറ്റല്‍ രൂപ, ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യ, ഡിജിറ്റല്‍ ബാങ്കിംഗ്, ഡിജിറ്റല്‍ യൂണിവേഴ്സിറ്റി, ഇ-പാസ്പോര്‍ട്ട് തുടങ്ങിയ ഡിജിറ്റല്‍ പരിവര്‍ത്തനങ്ങളിലുള്ള ഗവണ്‍മെന്റിന്റെ ശ്രദ്ധ,രാജ്യത്തെ യഥാര്‍ത്ഥ ഡിജിറ്റല്‍ ആക്കുമെന്നും സുതാര്യമായ സമ്പദ് വ്യവസ്ഥ സൃഷ്ടിക്കാനുള്ള ഇന്ത്യയുടെ കുതിപ്പിന് വേഗം കൂട്ടാന്‍ വളരെയധികം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഈ ബജറ്റില്‍ പുതിയ നികുതികളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ല എന്നത് തീര്‍ച്ചയായും വലിയ ആശ്വാസമാണെന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button