Latest NewsInternational

മൃഗശാല ജീവനക്കാരനെ ആക്രമിച്ച് കൊന്ന സിംഹം ഇണയോടൊപ്പം ചാടിപ്പോയി

ടെഹ്റാൻ: മൃഗശാല ജീവനക്കാരനെ ആക്രമിച്ച് കൊന്ന ശേഷം പെൺസിംഹം ഇണയുമായി ചാടി രക്ഷപ്പെട്ടു. ഇറാനിലെ മാർക്കസി പ്രവിശ്യയിലെ അറാക് നഗരത്തിലെ മൃഗശാലയിലാണ് സംഭവം നടന്നത്. പ്രാദേശിക മാദ്ധ്യമങ്ങളാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് പുറത്തുവിട്ടത്.

വർഷങ്ങളായി മൃഗശാലയിൽ ഉണ്ടായിരുന്ന പെൺസിംഹമാണ് ആക്രമണം നടത്തിയത്. 40 കാരനായ ജീവനക്കാരൻ പെൺസിംഹത്തിന് ഭക്ഷണം നൽകാനായി എത്തിയതാണ്. എന്നാൽ, കൂട് തുറന്ന പെൺസിംഹം ഇയാളെ കടിച്ച് കൊല്ലുകയായിരുന്നു. തുടർന്ന്, ഇണയോടൊപ്പം മൃഗശാലയിൽ നിന്ന് ചാടി പോവുകയും ചെയ്തു.

സംഭവമുണ്ടായതിന് ശേഷം പ്രദേശവാസികൾക്ക് അതീവ ജാഗ്രതാ നിർദേശമാണ് അധികൃതർ നൽകിയത്. തുടർന്ന് മൃഗശാലയുടെ നിയന്ത്രണം സുരക്ഷാ സേന ഏറ്റെടുത്തു. ചാടിപ്പോയ രണ്ട് സിംഹങ്ങളെയും പിടികൂടാനുള്ള ശ്രമങ്ങൾ വിജയിച്ചതായി പ്രവിശ്യാ ഗവർണർ അമീർ ഹാദി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button