കോഴിക്കോട് : മീഡിയ വണ്‍ രാജ്യദ്രോഹ ചാനലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ചാനലിനെതിരെ രൂക്ഷ വിമര്‍ശനവുമായാണ് അദ്ദേഹം രംഗത്ത് വന്നത്. രാജ്യത്തെ നിയമ വ്യവസ്ഥ അനുസരിച്ച് മാത്രമേ ഏതു ചാനലിനും പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളുവെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി .
Read Also : വന്ദേ ഭാരത്: കേരളത്തിന് പരിഗണന കിട്ടും, ദുരഭിമാനം വെടിഞ്ഞ് കെ റെയില്‍ ഒഴിവാക്കണമെന്ന് കെസുരേന്ദ്രന്‍
‘ജമാ അത്തെ ഇസ്ലാമി രാജ്യത്തിനെതിരായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ്, ആ പ്രസ്ഥാനത്തിന്റെ ചാനല്‍ ആണ് മീഡിയ വണ്ണും, മാധ്യമവും. ജമാ അത്തെ ഇസ്ലാമിയുട ഔദ്യോഗിക ജിഹ്വയായ മീഡിയവണ്‍ രാജ്യദ്രോഹ ചാനല്‍ ആണെന്ന് പറയാന്‍ ബിജെപിക്ക് ഒരു മടിയുമില്ല’ സുരേന്ദ്രന്‍ പറഞ്ഞു. മീഡിയവണ്ണിന്റെ പ്രക്ഷേപണം വിലക്കിയതുമായി ബന്ധപ്പെട്ട മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയിരുന്നു അദ്ദേഹം.
‘ ചാനലിന്റെ പ്രക്ഷേപണം വിലക്കിയത് സാങ്കേതികമായിട്ടുള്ള കാര്യമാണ്. ലൈസന്‍സ് പുതുക്കലും, ആവശ്യമായിട്ടുള്ള രേഖകള്‍ സമര്‍പ്പിക്കലും കാലാകാലങ്ങളായി എല്ലാ ചാനലുകളും, യഥാ സമയം നേരിടുന്ന നടപടി ക്രമങ്ങളാണ്. ആ നടപടി ക്രമങ്ങള്‍ പാലിക്കാന്‍ എല്ലാ ചാനലുകളും ബാധ്യസ്ഥരാണ്. മാദ്ധ്യമങ്ങള്‍ക്ക് സ്വന്തമായി ഒരു നിയമം ഇല്ല. ഇത്തരം കാര്യങ്ങളില്‍ രാഷ്ട്രീയമായിട്ടുള്ള അഭിപ്രായങ്ങളോ ,നിലപാടുകളോ കേന്ദ്ര സര്‍ക്കാരിന്റെ നയമല്ല. രാഷ്ട്രീയമായി ബിജെപി ഇതിനു മറുപടി പറയുന്നില്ല’, സുരേന്ദ്രന്‍ പറഞ്ഞു .
ഇന്ത്യയില്‍ അല്ലാ, മറ്റേതൊരു പാശ്ചാത്യ രാജ്യത്ത് ആയിരുന്നെങ്കില്‍ മീഡിയവണ്ണിന് അനുമതി കിട്ടില്ലെന്ന എ.കെ ആന്റണിയുടെ പ്രസ്താവനയും സുരേന്ദ്രന്‍ ചൂണ്ടിക്കാണിച്ചു.
ഏതു ചാനല്‍ ആയാലും രാജ്യത്തെ നിയമ വ്യവസ്ഥ അനുസരിച്ചേ പ്രവര്‍ത്തിക്കാന്‍ പാടുള്ളുവെന്നും, അങ്ങിനെയേ സമ്മതിക്കുകയുള്ളുവെന്നും അത് ഏതു സര്‍ക്കാരായാലും അങ്ങിനെ തന്നെയാന്നെന്നും സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു .
Post Your Comments