KeralaLatest NewsNews

കേന്ദ്ര സർക്കാരിന്റെ ഏക പക്ഷീയമായ നിലപാട് എത്രയും വേഗം തിരുത്തണം: ജോൺ ബ്രിട്ടാസ്

മീഡിയ വൺ ടെലിവിഷൻ ചാനലിന്റെ സംപ്രേഷണം തടഞ്ഞു കൊണ്ടുള്ള കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്റെ തീരുമാനം ആശങ്കാജനകമാണ്.

തിരുവനന്തപുരം: സുരക്ഷാ കാരണങ്ങൾ ഉന്നയിച്ച് മീഡിയവൺ ചാനലിന്റെ സംപ്രേഷണം കേന്ദ്ര സർക്കാർ തടഞ്ഞ വിഷയത്തിൽ പ്രതികരണവുമായി മാധ്യമ പ്രവർത്തകനും മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവുമായ ജോൺ ബ്രിട്ടാസ് രംഗത്ത്. കേന്ദ്ര സർക്കാരിന്റെ ഏക പക്ഷീയമായ നിലപാട് എത്രയും വേഗം തിരുത്തണമെന്നും മീഡിയാ വൺ വിഷയത്തിൽ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിൻ്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് സിങ് താക്കൂറിന് കത്തയച്ചതായും ബ്രിട്ടാസ് തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി .

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

മീഡിയ വൺ ടെലിവിഷൻ ചാനലിന്റെ സംപ്രേഷണം തടഞ്ഞു കൊണ്ടുള്ള കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്റെ തീരുമാനം ആശങ്കാജനകമാണ്. മാധ്യമ സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാന പ്രമാണങ്ങളെയാണ് ഇത് ലംഘിക്കുന്നത്. സുരക്ഷാ അനുമതി ലഭിച്ചിട്ടില്ല എന്നാണ് കാരണമായി പറയുന്നത്. ഇത്രയും കാലം പ്രവർത്തിച്ച ചാനൽ, സുരക്ഷയ്ക്ക് എന്ത് പ്രശ്നമാണ് ഉണ്ടാക്കിയതെന്ന് വെളിപ്പെടുത്താൻ കേന്ദ്ര സർക്കാർ ബാധ്യസ്ഥമാണ്.

ഒരു മാധ്യമ സ്ഥാപനത്തിന് നേരെ നടപടി എടുക്കുമ്പോൾ അത് സുതാര്യവും നടപടിക്രമത്തിന്റെ പിൻബലത്തിലുമായിരിക്കണമെന്ന് ഐടി – ഇൻഫോർമേഷൻ പാർലമെന്റ് സ്റ്റാന്റിംഗ് കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. ഒന്നും വെളിപ്പെടുത്താതെ “സുരക്ഷ” എന്ന് പറഞ്ഞു കൊണ്ട് നടപടി സ്വീകരിക്കുന്നതിനെ സുപ്രീം കോടതിയും തള്ളി പറഞ്ഞിരുന്നു. കേന്ദ്ര സർക്കാരിന്റെ ഏക പക്ഷീയമായ നിലപാട് എത്രയും വേഗം തിരുത്തണം. മീഡിയാ വൺ വിഷയത്തിൽ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിൻ്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് സിങ് താക്കൂറിന് കത്തയച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button