KeralaLatest NewsIndia

ഇന്ത്യാക്കാരുടെ ശരാശരി ആയുസിൽ വർധനവ് : ഏറ്റവുമധികം ആയുർദൈർഘ്യം രണ്ടു സംസ്ഥാനങ്ങളിലെന്ന് സർവേ റിപ്പോർട്ട്

രാജ്യത്ത് ഗ്രാമങ്ങളെ അപേക്ഷിച്ച് നഗരങ്ങളിൽ ആയുർദൈർഘ്യം കൂടുതലാണ്.

ന്യൂഡൽഹി: ഇന്ത്യാക്കാരുടെ ശരാശരി ആയുസിൽ വർധനവുണ്ടായതായി സാമ്പത്തിക സർവേ റിപ്പോർട്ട്. ഭാവിയിൽ ഇന്ത്യയിൽ പുരുഷന്മാരേക്കാൾ ആയുർദൈർഖ്യം സ്ത്രീകൾക്കായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സാമ്പത്തിക സർവേയിൽ പറയുന്നു. ഭാവിയിൽ ഇന്ത്യയിൽ സ്ത്രീകൾ ശരാശരി 70.7 വർഷം വരെ ജീവിച്ചിരിക്കാം. പുരുഷന്മാരുടെ ശരാശരി ആയുസ് 68.2 വയസ് ആകാമെന്നും സാമ്പത്തിക സർവ്വേ അനുമാനിക്കുന്നു.

2013-17 കാലഘട്ടത്തെ അപേക്ഷിച്ച് 2014- 18 വർഷങ്ങളിൽ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും സ്ത്രീകളാണ് കൂടുതൽ വർഷം ജീവിക്കുന്നതായി കണ്ടത്. ഗ്രാമങ്ങളിലും നഗരങ്ങളിലും ഇതിൽ വ്യത്യാസമില്ല. ബിഹാർ, ഝാർഖണ്ഡ് എന്നിവിടങ്ങളിൽ മാത്രമാണ് ഇതിന് അപവാദം. ഇക്കാലയളവിൽ ആയുർദൈർഘ്യം വർധിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു. 2013-17 കാലയളവിൽ 69 വയസായിരുന്നു ശരാശരി ആയുർദൈർഘ്യം. 2014-18ൽ ഇത് 69.4 വയസായി ഉയർന്നതായി സർവ്വേ ചൂണ്ടിക്കാണിക്കുന്നു.

കേരളത്തിലും ഡൽഹിയിലുമാണ് ഏറ്റവുമധികം ആയുർദൈർഘ്യമുള്ളത്. സംസ്ഥാനടിസ്ഥാനത്തിൽ ഇതിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ട്. കേരളത്തിലും ഡൽഹിയിലുമാണ് ഏറ്റവുമധികം ആയുർദൈർഘ്യം. രണ്ടിടത്തും 75ന് മുകളിലാണ് ശരാശരി ആയുസ്. ഛത്തീസ്ഗഡിലാണ് ഏറ്റവും കുറവ്. 65.2 വയസാണ് അവിടത്തെ ശരാശരി ആയുർദൈർഘ്യം. രാജ്യത്ത് ഗ്രാമങ്ങളെ അപേക്ഷിച്ച് നഗരങ്ങളിൽ ആയുർദൈർഘ്യം കൂടുതലാണ്. 72.6 വർഷമാണ് നഗരങ്ങളിലെ ശരാശരി ആയുർദൈർഘ്യം. ഗ്രാമങ്ങളിൽ ഇത് 68 ആണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button