Latest NewsMenNewsWomenInternationalLife Style

‘ലോകത്തെ ഏറ്റവും മികച്ച ഭർത്താവ് ഞങ്ങളുടേത്’: എട്ട് ഭാര്യമാരും ഒരു വീട്ടിൽ, ഒരു കിടപ്പ് മുറിയിൽ രണ്ട് ഭാര്യമാർ

എട്ട് ഭാര്യമാർക്കൊപ്പം ഇരിക്കുന്ന ഒരു ടാറ്റൂ ആർട്ടിസ്റ്റിന്റെ ഫോട്ടോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. തായ്‌ലൻഡിലെ പരമ്പരാഗത ടാറ്റൂ ആർട്ടായ ‘യന്ത്ര’യിൽ പ്രഗത്ഭനാണ് സോറോട്ട്. ചാനലിലെ പരിപാടിയിൽ, സോറോട്ട് തന്റെ ഓരോ ഭാര്യമാരെയും പരിചയപ്പെടുത്തുന്നുണ്ട്. തന്റെ എട്ട് ഭാര്യമാരെയും ഒരുപോലെയാണ് താൻ സ്നേഹിക്കുന്നതെന്നും ആരുമായും ഇതുവരെ ഒരിക്കൽ പോലും വഴക്കിട്ടിട്ടില്ലെന്നും ഇയാൾ പറയുന്നു.

ലോകത്തിലെ ഏറ്റവും മികച്ച ഭർത്താവ് ആണ് സോറോട്ട് എന്നാണു എട്ട് യുവതികളും ഒരേസ്വരത്തിൽ പറയുന്നത്. ഭർത്താവിനെ കുറിച്ച് പറയുമ്പോൾ ഇവർക്ക് നൂറ് നാവാണ്. യൂട്യൂബിൽ മാത്രം ഇതുവരെ 3 ദശലക്ഷത്തിലധികം ആളുകളാണ് ഷോ കണ്ടത്.

Also Read:ജിഎസ്ടി വരുമാനത്തിൽ വൻ വർധനയുമായി പുതുവർഷം : ജനുവരിയില്‍ കിട്ടിയത് 1.38 ലക്ഷം കോടി രൂപ

ഒരു സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ആദ്യ ഭാര്യയായ നോങ് സ്പ്രൈറ്റിനെ സോറോട്ട് കണ്ടുമുട്ടിയത്. രണ്ടാമത്തെ ഭാര്യ, നോങ് എലിനെ മാർക്കറ്റിൽ വച്ചാണ് കണ്ടുമുട്ടിയത്. മൂന്നാമത്തെ ആളെ നോങ് നാൻ ആശുപത്രിയിൽ ചികിത്സയുമായി ബന്ധപ്പെട്ട സമയത്താണ് കണ്ടുമുട്ടിയത്. നാലാമത്തെയും അഞ്ചാമത്തെയും ആറാമത്തെയും ഭാര്യമാരെ സോറോട്ട് യഥാക്രമം സോഷ്യൽ മീഡിയ, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, ടിക് ടോക്ക് എന്നിവയിലൂടെ പരിചയപ്പെട്ട് പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു. ഏഴാമത്തെ ഭാര്യ, നോങ് ഫിലിമിനെ ഒരു ആരാധനാലയത്തിൽ വച്ചാണ് കണ്ടുമുട്ടിയത്. എട്ടാമത്തെയും അവസാനത്തെയും ഭാര്യ നോങ് മയിയെ പട്ടായയിൽ തന്റെ നാല് ഭാര്യമാരോടൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിനിടയിലാണ് കണ്ടുമുട്ടിയത്.

തങ്ങളെല്ലാം ഒരു കുടക്കീഴിൽ ഒരു വലിയ സന്തുഷ്ട കുടുംബമായാണ് ജീവിക്കുന്നതെന്ന് സോറോട്ട് പറഞ്ഞു. തങ്ങൾ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും കരുതലും പരിഗണനയും ഉള്ള മനുഷ്യൻ അദ്ദേഹമാണെന്ന് എട്ട് സ്ത്രീകളും പറയുന്നു. തങ്ങളോട് അദ്ദേഹം വളരെ നന്നായിട്ടാണ് പെരുമാറുന്നതെന്നും, ഒരിക്കൽ പോലും വഴക്കുകൾ ഉണ്ടായിട്ടില്ലെന്നും സ്ത്രീകൾ പറയുന്നു. ‘വളരെ ദയയും ചിന്താശീലനുമായ മനുഷ്യൻ’ എന്നാണ് അവർ തങ്ങളുടെ ഭർത്താവിനെ വിശേഷിപ്പിക്കുന്നത്.

Also Read:പാമ്പുകളെ അനാവശ്യമായി വേദനിപ്പിച്ചാണ് പിടിക്കുന്നത്: വാവ സുരേഷിന്റ പണി നിർത്തിക്കണമെന്ന് ഹരീഷ് വാസുദേവൻ

നിലവിൽ, സോറോട്ടിന്റെ രണ്ട് ഭാര്യമാർ ഗർഭിണികളാണ്. കൂടാതെ അദ്ദേഹത്തിന് ആദ്യ ഭാര്യ നോങ് സ്പ്രൈറ്റിൽ ഇതിനകം ഒരു മകനുണ്ട്. ഇവരുടെ ജീവിതരീതികളും പലരും കൗതുകത്തോടെയാണ് കേട്ടത്. നാലു കിടപ്പുമുറികളിലായിട്ടാണ് യുവതികൾ ഉറങ്ങുന്നത്. ഒരു മുറിയിൽ രണ്ടുപേർ വീതമാണ് ഉറങ്ങുക. യഥാക്രമം ഓരോരുത്തരും ഓരോ ദിവസമായി ഭർത്താവിനൊപ്പം അന്തിയുറങ്ങും. ചുരുക്കി പറഞ്ഞാൽ ഭർത്താവിനൊപ്പം കിടക്ക പങ്കിടാൻ ഊഴമനുസരിച്ച് അവർ കാത്തിരിക്കുന്നു. ഇക്കാര്യത്തിൽ ആർക്കും തമ്മിൽ തർക്കവും ഇല്ല.

ആദ്യ ഭാര്യയായ നോങ് സ്‌പ്രൈറ്റിനോട് തനിക്ക് മറ്റൊരു പെൺകുട്ടിയെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നും പറഞ്ഞപ്പോൾ ഇതിനെ എതിർക്കാതെ ഭർത്താവിന്റെ ഇഷ്ടത്തിനൊപ്പം നിൽക്കുകയായിരുന്നു യുവതി ചെയ്തത്. സോറോട്ട് വിവാഹിതനാണെന്ന് അറിഞ്ഞ് കൊണ്ട് തന്നെയാണ് ഏഴ് സ്ത്രീകളും കല്യാണത്തിന് സമ്മതിച്ചത്. കാരണം അവരെല്ലാം അദ്ദേഹത്തെ ഭ്രാന്തമായി പ്രണയിക്കുന്നു. ഇത്രയും നല്ലവനായ ഒരാളെ സ്വന്തമാക്കാൻ ആരും ആഗ്രഹിക്കുമെന്നാണ് ഇവർ പറയുന്നത്.

Also Read:മുഖത്തെ എണ്ണമയം ഇല്ലാതാക്കാൻ

എന്നാൽ അവരുടെ കുടുംബങ്ങളിൽ ഇതേ കുറിച്ച് പറഞ്ഞപ്പോൾ പല സ്ത്രീകൾക്കും കടുത്ത എതിർപ്പിനെ നേരിടേണ്ടി വന്നു. എന്നിട്ടും പക്ഷേ അവർ അദ്ദേഹത്തെ ഉപേക്ഷിച്ചില്ല, ഒടുവിൽ, അവരുടെ സുഹൃത്തുക്കൾക്കും കുടുംബങ്ങൾക്കും ആ ബന്ധത്തിനെ അംഗീകരിക്കേണ്ടി വന്നു. ആദ്യമാദ്യം പലരുടെയും കുടുംങ്ങളുമായി അത്ര അടുപ്പം ഉണ്ടായിരുന്നില്ല. എന്നാൽ, പതുക്കെ അവരും യുവാവിനെ അംഗീകരിക്കുകയായിരുന്നു. തന്നോട് സത്യസന്ധത പുലർത്തണം എന്നത് മാത്രമായിരുന്നു ഇയാൾ യുവതികളോട് ആവശ്യപ്പെട്ടിരുന്നത്. മറ്റാരെയെങ്കിലും കണ്ട് ഇഷ്ടപ്പെട്ടാലും ആ വിവരവും തന്നോട് പറയാനുള്ള സ്വാതന്ത്ര്യം ഇയാൾ ഭാര്യമാർക്ക് നൽകിയിരുന്നു. പിരിയാൻ ആഗ്രഹിക്കുന്നുവെന്ന് ഉറപ്പുണ്ടോ എന്ന് അദ്ദേഹം ചോദിക്കും, അവർ ‘അതെ’ എന്ന് പറഞ്ഞാൽ, അവർക്ക് അവരുടെ വഴിക്ക് പോകാം എന്നാണു ആദ്ദേഹം പറയുന്നത്. ഇതുവരെ അങ്ങനെയൊന്ന് സംഭവിച്ചിട്ടില്ല എന്നും യുവാവ് പറയുന്നു.

താൻ പണക്കാരനല്ലെന്നും കുടുംബത്തെ പോറ്റാൻ താൻ മാത്രമല്ല അദ്ധ്വാനിക്കുന്നതെന്നും ഇയാൾ പറയുന്നു. സ്ത്രീകൾ വീട്ടിലെ ജോലികൾ പങ്കിട്ട് ചെയ്യുന്നതിന് പുറമേ, തങ്ങളെ കൊണ്ടാകും വിധം ജോലി ചെയ്ത് വരുമാനവും നേടുന്നു. എല്ലാവരും അവരവരുടേതായ തൊഴിൽ ചെയ്താണ് മുന്നോട്ട് പോകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button