
കൊച്ചി: അടുത്തിടെ ഒരു അപകടം ഉണ്ടായതിന്റെ പേരില്‍ വന്‍ വിവാദത്തിലായി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന നടിയാണ് ഗായത്രി ആര് സുരേഷ്. താരത്തിന്റെ പല തുറന്നുപറച്ചിലുകളും വിവാദമായിരുന്നു. പ്രണവ് മോഹന്‍ ലാലിനെ വിവാഹം കഴിക്കണമെന്നതും, ഉടന്‍ ഒരു പ്രണയം ഉണ്ടാകും, ഒരു വേശ്യയുടെ റോള്‍ ചെയ്യണം എന്നീങ്ങനെ ആരാധകരെ അടുത്തിടെ ഞെട്ടിച്ച തുറന്നുപറച്ചിലുകള്‍ ഏറെയാണ്.
താരത്തിന്റെ പല തുറന്നുപറച്ചിലുകളും വന്‍ വിവാദമായിരുന്നു. പിന്നാലെ ഇവ ഓരോന്നും ട്രോളുകളുമായി സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്നു. പല വിവാദങ്ങള്‍ക്ക് പിന്നാലെയും ഗായത്രി വിശദീകരണവുമായി ലൈവില്‍ എത്താറുണ്ട്. താരത്തിന്റെ വിശദീകരണങ്ങളും പിന്നീട് വിവാദമായിരുന്നു. ട്രോളുകൾ നിരോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു ഗായത്രി കത്തും നൽകിയിരുന്നു. ഇപ്പോഴിതാ വീണ്ടും തനിക്ക് പ്രണവ് മോഹൻലാലിനെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി താരം രംഗത്തെത്തിയിരിക്കുകയാണ്.
അതിനായി പരിഹാര കർമ്മങ്ങൾ ചെയ്യാനായി ജ്യോത്സ്യനെ വിളിച്ചിരിക്കുകയാണ് ഗായത്രി. ഹരി പത്തനാപുരം എന്ന ജ്യോൽസ്യനെയാണ് ഗായത്രി വിളിച്ചിരിക്കുന്നത്. എനിക്ക് പ്രണവ് മോഹൻലാലിനോട് പറഞ്ഞാൽ തീരാത്ത ഇഷ്ടമാണ്. എങ്ങനെയും ഞങ്ങളുടെ വിവാഹം നടക്കണം എന്ന് ഗായത്രി പറയുന്നു. ഇതിന്റെ ഓഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. എന്നാൽ ജ്യോൽസ്യൻ എന്താണ് ഇതിനു മറുപടിയായി പറഞ്ഞിരിക്കുന്നതെന്നു ഇതുവരെ പുറത്തു വന്നിട്ടില്ല. എന്നാൽ ഈ ഓഡിയോ ഗായത്രി സുരേഷിന്റെ പേരിൽ മറ്റൊരു പെൺകുട്ടി ട്രോളിനായി വിളിച്ചിരിക്കുകയാണെന്നും സൂചനയുണ്ട്.
Post Your Comments