വാഷിംഗ്ടൺ: ഫെബ്രുവരി 4 മുതൽ ബെയ്ജിങിൽ നടക്കാനിരിക്കുന്ന ശീതകാല ഒളിമ്പിക്സിൽ ചൈന, അമേരിക്കൻ അത്‌ലറ്റുകളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് അമേരിക്ക. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാകിയാണ് കഴിഞ്ഞ ദിവസം ഇക്കാര്യം പറഞ്ഞത്. അമേരിക്കയിൽ നിന്നും മത്സരത്തിൽ പങ്കെടുക്കാൻ എത്തുന്നവർക്ക് രാജ്യത്തിന്റെ പരിപൂർണ പിന്തുണയുണ്ടെന്നും ജെൻ സാകി അറിയിച്ചു.
ചൈന നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ബെയ്ജിങിൽ നടക്കാൻ പോകുന്ന ശീതകാല ഒളിമ്പിക്സിൽ അമേരിക്കയിൽ നിന്നും പ്രാതിനിധ്യം ഉണ്ടാകില്ലെന്ന് കഴിഞ്ഞ വർഷം ഡിസംബറിൽ അമേരിക്ക പ്രഖ്യാപിച്ചിരുന്നു. അമേരിക്കയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് സമാന നിലപാടുമായി യുണൈറ്റഡ് കിങ്ഡം, കാനഡ, ഓസ്ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങൾ രംഗത്തു വരികയും ചെയ്തിരുന്നു. എന്നാൽ, ഈ രാജ്യങ്ങളിൽ നിന്നും, അമേരിക്കയിൽ നിന്നും ഒളിമ്പിക്സിൽ പങ്കെടുക്കാൻ ചൈനയിലേക്ക് അത്‌ലറ്റുകൾ എത്തുമെന്നാണ് ലഭ്യമായ വിവരങ്ങൾ.
ഫെബ്രുവരി നാലു മുതൽ 20 വരെ ആയിരിക്കും ബെയ്ജിങ്ങിൽ ശീതകാല ഒളിമ്പിക് മത്സരങ്ങൾ അരങ്ങേറുക. മാർച്ച് 4 മുതൽ 13 വരെ പാരാലിമ്പിക്‌സും നടക്കും.
Post Your Comments