തായ്പേയ്: തായ്‌വാൻ വ്യോമാതിർത്തി ലംഘിച്ച് ചൈനീസ് യുദ്ധവിമാനങ്ങൾ. അഞ്ച് ചൈനീസ് സൈനിക വിമാനങ്ങൾ തിങ്കളാഴ്ച തായ്‌വാനിലെ വ്യോമതിർത്തിയിൽ പ്രവേശിക്കുകയായിരുന്നു. ഈ മാസം, ഇത് ഇരുപത്തി നാലാമത്തെ തവണയാണ് ചൈന തായ്‌വാൻ അതിർത്തിയിൽ കടന്ന് കയറ്റം നടത്തുന്നത്.
മൂന്ന് പീപ്പിൾസ് ലിബറേഷൻ ആർമി എയർഫോഴ്സ് ഷെന്യാങ് ജെ-16 ഫൈറ്റർ ജെറ്റുകൾ, ഒരു ഷെൻയാങ് ജെ-16 ഡി ഇലക്ട്രോണിക് യുദ്ധവിമാനം, ഒരു ഷാൻസി കെജെ-500 ഏർലി വാണിംഗ് ആന്റ് കൺട്രോൾ എയർക്രാഫ്റ്റ് എന്നിവയാണ് തായ്‌വാനിലെ വ്യോമതിർത്തിയിൽ പ്രവേശിച്ചത്. ഈ കാര്യം പുറത്ത് വിട്ടത് തായ്‌വാന്റെ ദേശീയ പ്രതിരോധ മന്ത്രാലയമാണ്.
ചൈനയുടെ ഈ കടന്നുകയറ്റത്തിനുള്ള മറുപടിയായി തായ്‌വാൻ റേഡിയോ മുന്നറിയിപ്പുകൾ നൽകുകയും വിമാനങ്ങളെ നിരീക്ഷിക്കാൻ വ്യോമ പ്രതിരോധസംവിധാനങ്ങൾ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. ജനുവരിയിൽ – 3, 9, 16, 21, 22, 26, 29 എന്നീ തീയതികളിലൊഴികെ ബാക്കി എല്ലാ ദിവസങ്ങളിലും തായ്‌വാനിലെ ഐഡന്റിറ്റിഫിക്കേഷൻ സോണിലേക്ക് ചൈന വിമാനങ്ങൾ അയച്ചിരുന്നു.
Post Your Comments