ThiruvananthapuramNattuvarthaKeralaNews

ലോകായുക്ത ജസ്‌റ്റിസിനെ വ്യക്തിപരമായി വിമർശിച്ചു: കെ ടി ജലീലിനെതിരെ ഹർജി

തിരുവനന്തപുരം: ലോകായുക്ത ജസ്‌റ്റിസ് സിറിയക് തോമസിനെ നിശിതമായി വിമർശിച്ച മുൻ മന്ത്രി കെ.ടി ജലീലിന്റെ നടപടിയ്‌ക്കെതിരെ ഹർജി. ലോകായുക്തയിലാണ് ലോയേഴ്‌സ് കോൺഗ്രസ് കോടതിയലക്ഷ്യ ഹർജി നൽകിയത്. ജലീലിനെതിരായി ഡിജിപിയ്‌ക്കും പരാതി നൽകിയിട്ടുണ്ട്.

ലോയേഴ്‌സ് കോൺഗ്രസ് ഭാരവാഹി അഡ്വ. രാജീവ് ചാരാച്ചിറയാണ് ജലീലിന്റെത് മനപൂർവം ലോകായുക്തയെ ഇകഴ്‌ത്തുന്ന തരത്തിലുള‌ള പോസ്‌റ്റുകളാണെന്ന് ചൂണ്ടിക്കാട്ടി ഹർജി നൽകിയത്. ജലീൽ ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് നിയമപരമായി തെളിവില്ലെന്നും അതിനാൽ കോടതിയലക്ഷ്യം ചുമത്തണമെന്നുമാണ് ഹർജിയിൽ അഡ്വ.രാജീവ് ചാരാച്ചിറ ആവശ്യപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button