വാഷിങ്ടൺ: അഫ്ഗാനിസ്ഥാൻ എംബസി അടച്ചു പൂട്ടാനൊരുങ്ങി അമേരിക്ക. ഇതിനുള്ള നടപടികൾ ആരംഭിച്ചതായും, എംബസി ഉദ്യോഗസ്ഥർക്കുള്ള നയതന്ത്ര പരിരക്ഷ നീക്കം ചെയ്തതായും യു.എസ് ഭരണകൂടം എംബസി ഉദ്യോഗസ്ഥരെ അറിയിച്ചു.
എംബസിയോടൊപ്പം ലോസ് ആഞ്ചലസിലും ന്യൂയോർക്കിലുമുള്ള കോൺസുലേറ്റുകളും അടച്ചുപൂട്ടുമെന്ന് പജ്വോക്ക് അഫ്ഗാൻ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. യുപിഎ സർക്കാരിന്റെ ഈ നീക്കത്തെ കുറിച്ചുള്ള അറിയിപ്പ് മെമ്മോ ആയി അഫ്ഗാൻ എംബസി ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ട്. ഈ ആഴ്ചയുടെ ആരംഭം മുതലാണ് നയതന്ത്ര പരിരക്ഷ ഇവർക്ക് നഷ്ടമാവുക.
യു.എസ് സൈന്യം രാജ്യം വിട്ടതോടെ, അഫ്ഗാനിസ്ഥാൻ ഭരിച്ചിരുന്ന അഷ്റഫ് ഗനി സർക്കാരിനെ അട്ടിമറിച്ച് ആറുമാസം മുൻപാണ് താലിബാൻ ഭീകരർ ഭരണം പിടിച്ചടക്കിയത്. പ്രതിരോധിക്കാൻ ശ്രമിച്ചു പരാജയപ്പെട്ട മുൻ ഭരണകൂടം, രാജ്യം വിട്ടു പാലായനം ചെയ്യുകയായിരുന്നു. ഭരണം ഏറ്റെടുത്തെങ്കിലും, പ്രമുഖ രാഷ്ട്രങ്ങളൊന്നും തന്നെ താലിബാനെ അഫ്ഗാൻ ഭരണാധികാരികളായി അംഗീകരിച്ചിട്ടില്ല.
Post Your Comments