ThiruvananthapuramKeralaNattuvarthaLatest NewsNews

സൈക്കിള്‍ ബ്രേക്ക് നഷ്ടപ്പെട്ട് പോസ്റ്റിലിടിച്ച്‌​ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

കിളിമാനൂര്‍ മലയ്ക്കല്‍ കണ്ണങ്കര വീട്ടില്‍ രാജു-ബീനാകുമാരി ദമ്ബതിമാരുടെ മകന്‍ ശബരി രാജ് (17) ആണ് മരിച്ചത്

കിളിമാനൂര്‍: സൈക്കിള്‍ ബ്രേക്ക് നഷ്ടപ്പെട്ട് പോസ്റ്റിലിടിച്ച്‌​ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. കിളിമാനൂര്‍ മലയ്ക്കല്‍ കണ്ണങ്കര വീട്ടില്‍ രാജു-ബീനാകുമാരി ദമ്ബതിമാരുടെ മകന്‍ ശബരി രാജ് (17) ആണ് മരിച്ചത്.

കഴിഞ്ഞ 8ന് ആണ് സംഭവം. ശബരിരാജ് സഞ്ചരിച്ചിരുന്ന സൈക്കിളിന്‍റെ ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ട് വൈദ്യുതി തൂണില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതര പരിക്കേറ്റ ശബരി രാജ് മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെയാണ്​ മരിച്ചത്.

Read Also : കേന്ദ്രബജറ്റ് 2022 : നയപ്രഖ്യാപനത്തിൽ കോവിഡ് പോരാളികളെയും സ്വാതന്ത്രസമര സേനാനികളെയും ഉയർത്തിക്കാട്ടി രാഷ്ട്രപതി

ഇളമാട് ഐ.ടി.ഐ വിദ്യാര്‍ഥി ആയിരുന്നു ശബരി രാജ്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ആയൂര്‍ തേവന്നൂരിലെ കുടുംബ വീട്ടില്‍ സംസ്കരിച്ചു. സഹോദരന്‍: ഗോവിന്ദ് രാജ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button