ThiruvananthapuramKeralaNattuvarthaNews

ഡൽഹി കൂട്ടബലാത്സംഗം : ഇന്ത്യയില്‍ പലരും സ്ത്രീകളെ മനുഷ്യരായിപ്പോലും പരിഗണിക്കാറില്ലെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ സ്ത്രീകളെ പലരും മനുഷ്യരായിപ്പോലും കണക്കാക്കാറില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി. ദല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ ആള്‍ക്കൂട്ടം ആക്രമിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

Also Read : പൊതുഗതാഗതം ഉപയോഗിക്കണമെങ്കിൽ ബൂസ്റ്റർ ഡോസ് നിർബന്ധം: നിർദ്ദേശവുമായി സൗദി

20 വയസുള്ള പെണ്‍കുട്ടിയെ ആള്‍ക്കൂട്ടത്തിനിടയില്‍ വെച്ച് ക്രൂരമായി മര്‍ദിക്കുന്ന വീഡിയോ സമൂഹത്തിന്റെ അസ്വസ്ഥമായ മുഖമാണ് തുറന്നു കാണിക്കുന്നത്. ഇന്ത്യയില്‍ പലരും സ്ത്രീകളെ മനുഷ്യരായി പോലും കണക്കാക്കുന്നില്ല എന്നതാണ് വേദനിപ്പിക്കുന്ന സത്യം,’ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.കഴിഞ്ഞ റിപബ്ലിക് ദിനത്തിലായിരുന്നു സംഭവം നടന്നത്. മദ്യപാനികളാല്‍ കൂട്ട ബലാത്സംഗം ചെയ്യപ്പെട്ട യുവതിയ മുടിമുറിച്ച് തെരുവിലൂടെ നടത്തുകയായിരുന്നു. സ്ത്രീകളടക്കമുള്ള സംഘമായിരുന്നു യുവതിയെ ആക്രമിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button