ഡൽഹി: പാക്അധീന കശ്മീർ രണ്ടു വർഷത്തിനുള്ളിൽ ഇന്ത്യയുടെ ഭാഗമാകുമെന്ന് പ്രത്യാശിക്കാമെന്ന് കേന്ദ്ര മന്ത്രി കപിൽ കപിൽ പാട്ടീൽ. കേന്ദ്ര പഞ്ചായത്തീ രാജ് വകുപ്പ് മന്ത്രിയായ പാട്ടീൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിന് കീഴിൽ ഇത് സാധ്യമാകുമെന്നും പ്രതീക്ഷ പ്രകടിപ്പിച്ചു.
‘നിലവിൽ, പാകിസ്ഥാൻ കൈവശംവെച്ചിരിക്കുന്ന അധിനിവേശ കശ്മീർ രണ്ടുവർഷത്തിനുള്ളിൽ, 2024-ഓടെ ഇന്ത്യയുടെ ഭാഗമായി തീരുമെന്ന് പ്രതീക്ഷിക്കുന്നു. കാര്യങ്ങൾ ചെയ്യാൻ പ്രാപ്തിയുള്ള നരേന്ദ്രമോദി നേതൃത്വത്തിന് കീഴിൽ മാത്രമാണ്. ഇതിനായി കിഴങ്ങ്, ഉള്ളി, പരിപ്പ് മുതലായ വസ്തുക്കളാൽ ചുറ്റപ്പെട്ടിരിക്കുന്ന ഇടുങ്ങിയ ചിന്താഗതിയിൽ നിന്ന് നമ്മൾ ആദ്യം പുറത്തു വരേണ്ട ആവശ്യമുണ്ട്. എങ്കിൽ മാത്രമേ ഇത് സാധ്യമാകൂ’ പാട്ടീൽ വ്യക്തമാക്കി.
മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ, കല്യാൺ നഗരത്തിൽ നടന്നിരുന്ന ഒരു പൊതുപരിപാടി അഭിസംബോധന ചെയ്യുകയായിരുന്നു കപിൽ പാട്ടീൽ. ഭിവ്ണ്ടിയിൽ നിന്നുള്ള ലോക്സഭാ മെമ്പറാണ് പാട്ടീൽ. 2015-ലെ കശ്മീർ വിഷയത്തിൽ, നരേന്ദ്രമോദിയുടെ നിലപാടും അദ്ദേഹം ഓർമ്മിപ്പിക്കുകയുണ്ടായി. കാശ്മീരിന്റെ കൈവശാവകാശം പൂർണ്ണമായും ഇന്ത്യയ്ക്ക് വന്നു ചേർന്നാൽ മാത്രമേ പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരം ഉണ്ടാവുകയുള്ളൂവെന്ന് നരേന്ദ്രമോദി പറഞ്ഞിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Post Your Comments