ThiruvananthapuramNattuvarthaLatest NewsKeralaNews

2021ലെ മികച്ച താരത്തിനുള്ള വേൾഡ് ഗെയിംസ് പുരസ്‌കാരം പി ആർ ശ്രീജേഷിന്

ഇന്ത്യൻ ഹോക്കി ടീം ഗോൾ കീപ്പറും വെറ്ററൻ മലയാളി താരവുമായി പിആർ ശ്രീജേഷിന് രാജ്യാന്തര കായിക പുരസ്‌കാരം. 2021ലെ മികച്ച താരത്തിനുള്ള വേൾഡ് ഗെയിംസ് അത്ലറ്റ് ഓഫ് ദി ഇയർ പുരസ്‌കാരത്തിന് ശ്രീജേഷ് അർഹനായി. പുരസ്‌കാരം നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമായും ശ്രീജേഷ് മാറി. 2019ലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ വനിതാ ഹോക്കി ടീം ക്യാപ്റ്റൻ റാണി രാംപാൽ 2020ൽ പുരസ്‌കാരം നേടിയിരുന്നു.

Also Read : ഇണയ്‌ക്കൊപ്പം ഇരുന്നപ്പോൾ ഭക്ഷണം നൽകാൻ എത്തി : പെൺസിംഹത്തിന്റെ ആക്രമണത്തിൽ മൃഗശാല ജീവനക്കാരന് ദാരുണാന്ത്യം

സ്പാനിഷ് സ്പോർട് ക്ലൈംബിങ് താരം അൽബർട്ടോ ജിനെസ് ലോപസ്, ഇറ്റാലിയൻ വുഷു താരം മിഷേൽ ജിയോർഡനോ എന്നിവരെ പിന്തള്ളിയാണ് ശ്രീജേഷിന്റെ നേട്ടം. 1,27,647 വോട്ടുകൾ നേടിയാണ് ശ്രീജേഷ് പുരസ്‌കാരം സ്വന്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button