തിരുവനന്തപുരം : ലോകായുക്തയെ കൂടുതല്‍ ദുര്‍ബലപ്പെടുത്താനാണ് കെടി ജലീലിനെ ഇറക്കി സിപിഎം വ്യാജ ആരോപണങ്ങൾ നടത്തുന്നതെന്ന് ഉമ്മന്‍ ചാണ്ടി. കുറ്റാരോപിതരെ രക്ഷിക്കാന്‍ ലോകയുക്തയുടെ അധികാരം കവര്‍ന്നെടുക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് പിന്നാലെയാണ് ഇപ്പോള്‍ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Read Also : അലക്‌സ് ഫെര്‍ഗൂസന്‍ ഉണ്ടാക്കി കൊടുത്ത മേല്‍വിലാസം മാഞ്ചസ്റ്റര്‍ തകര്‍ത്തു: റെനി മ്യൂലസ്റ്റീന്‍
ഭരണഘടനാ സ്ഥാപനങ്ങളെ മോദി സര്‍ക്കാര്‍ ദുര്‍ബലപ്പെടുത്തുന്ന അതേ മാതൃകയിലാണ് ലോകായുക്ത ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ഇടത് സര്‍ക്കാര്‍ ദുര്‍ബലപ്പെടുത്തുന്നത്. അഴിമതിക്കെതിരേയുള്ള പോരാട്ടത്തെ ദുര്‍ബലപ്പെടുത്താന്‍ ഇത് ഇടയാക്കുമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
Post Your Comments