ദുബായ്: ദുബായ് എക്സ്പോ വേദിയിലെ കേരളാ പവലിയന്റെ ഉദ്ഘാടനം ഫെബ്രുവരി നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. വൈകുന്നേരം 5 മണിക്കാണ് ഉദ്ഘാടന ചടങ്ങ്. മന്ത്രി പി.രാജീവ്, യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ, വ്യവസായം സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ദുബായിലെ ഇന്ത്യൻ കോൺസുൽ ജനറൽ ഡോ. അമൻ പുരി, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ, വ്യവസായ പ്രമുഖർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരാകും.
ഫെബ്രുവരി നാലു മുതൽ പത്ത് വരെയാണ് കേരളാ വീക്ക് നടക്കുന്നത്. രാജ്യാന്തര ബിസിനസ് സമൂഹത്തിൽ നിന്നും കേരളത്തിലേക്ക് നിക്ഷേപമാകർഷിക്കുന്നതിന് പ്രാധാന്യം നൽകിയുള്ള പരിപാടികളായിരിക്കും കൂടുതലായും കേരളാ വീക്കിൽ അരങ്ങേറുന്നത്. സംസ്ഥാനത്തിന്റെ സമ്പന്നമായ കലാ-സാംസ്കാരിക പൈതൃകം തനത് പരമ്പരാഗത ശൈലിയിൽ കേരള പവലിയനിൽ അവതരിപ്പിക്കും.
Read Also:36 ഗ്രാം മുക്കുപണ്ടങ്ങള്‍ പണയം വെച്ച് 1,20,000 രൂപ തട്ടി: യുവതിയും സുഹൃത്തും അറസ്റ്റില്‍
Post Your Comments