Latest NewsNewsIndia

അടുത്ത സാമ്പത്തിക വര്‍ഷം രാജ്യം 8 മുതല്‍ 8.5 ശതമാനം വരെ സാമ്പത്തിക വളര്‍ച്ച കൈവരിക്കും: റിപ്പോർട്ട് പുറത്ത്

രാജ്യത്തിന്റെ സ്വാശ്രയത്വത്തിനാണ് പ്രാധാന്യം എന്ന് വ്യക്തമാക്കിയായിരുന്നു രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്.

ന്യൂഡൽഹി: വരാനിരിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ (ഏപ്രില്‍ 2022 മുതല്‍ മാര്‍ച്ച് 2023) രാജ്യം 8 മുതല്‍ 8.5 ശതമാനം വരെ സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് സാമ്പത്തിക സര്‍വേ. 2022 ല്‍ ഇന്ത്യ 9.2 ശതമാനം ജിഡിപി വളര്‍ച്ച നേടുമെന്നും വാര്‍ഷിക ബജറ്റിന് മുന്നോടിയായി ധനമന്ത്രി നിര്‍മല സീതാരാമന്‍ സഭയുടെ സഭയുടെ മേശപ്പുറത്ത് വച്ച 2021-22 വര്‍ഷത്തെ സാമ്പത്തിക സര്‍വേ വ്യക്തമാക്കുന്നു.രാജ്യത്തെ വിവിധ മേഖലകള്‍ വരും വര്‍ഷത്തില്‍ മികച്ച വളര്‍ച്ച കൈവരിക്കുമെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു.

അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള പൊതു ബജറ്റിന് മുന്നോടിയായാണ് സാമ്പത്തിക സര്‍വേ പുറത്ത് വിട്ടത്. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നയപ്രഖ്യാപന പ്രസംഗത്തോടെ ഈ വര്‍ഷത്തെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ രാജ്യസഭയുടെയും ലോക്‌സഭയുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു രാഷ്ട്രപതി നയപ്രഖ്യാപനം നടത്തിയത്.

Read Also: മഹാത്‌മാഗാന്ധിയെ കൊല ചെയ്ത അതേ വർഗീയ പ്രത്യയശാസ്ത്രം രാജ്യത്തിൻ്റെ ഏറ്റവും വലിയ ഭീഷണിയായി മാറി: മുഖ്യമന്ത്രി

രാജ്യത്തിന്റെ സ്വാശ്രയത്വത്തിനാണ് പ്രാധാന്യം എന്ന് വ്യക്തമാക്കിയായിരുന്നു രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. ഇതിനിടെ പെഗാസസ് വിഷയം ഉയര്‍ത്തി പ്രതിപക്ഷം സഭയില്‍ പ്രതിഷേധിക്കുകയും ചെയ്തു.

shortlink

Post Your Comments


Back to top button