ThiruvananthapuramLatest NewsKeralaNattuvarthaNews

ഉമാമഹേശ്വര വ്രതം

ഭാദ്രപദത്തിലെ പൗർണമി ദിവസം ആണ് ഉമാമഹേശ്വര വ്രതം അനുഷ്ഠിക്കേണ്ടത്

ദാമ്പത്യ വിജയത്തിനും , കുടുംബത്തിൽ സമാധാന അന്തരീക്ഷം നിലനിർത്താനും , ഐശ്വര്യം ഉണ്ടാകാനും വേണ്ടി പരമശിവനെയും പാർവ്വതി ദേവിയെയും ഒരുമിച്ചു പ്രാർത്ഥിച്ചു കൊണ്ട് എടുക്കുന്ന വ്രതമാണ് ഉമാമഹേശ്വര വ്രതം .

ഭാദ്രപദത്തിലെ പൗർണമി ദിവസം ആണ് ഉമാമഹേശ്വര വ്രതം അനുഷ്ഠിക്കേണ്ടത് . പ്രഭാതത്തിൽ തന്നെ കുളിച്ചു ശരീര ശുദ്ധി വരുത്തി , ഉമാമഹേശ്വര ക്ഷേത്രത്തിൽ പോയി ധാരയും , കൂവളത്തുമാലയും സമർപ്പിച്ചു പൂജിക്കേണ്ടതാണ് . ഒരു നേരം അരി ആഹാരം കഴിച്ചു കൊണ്ട് ദിനം മുഴുവൻ പഞ്ചാക്ഷരി മന്ത്രം ഓതുകയും ശിവ പാർവതി സ്തുതികൾ ചൊല്ലുകയും, രാത്രിയിൽ ഉറക്കം വെടിഞ്ഞ് വ്രതം അനുഷ്ഠിക്കുന്നവർ ചെയ്യേണ്ട കാര്യങ്ങൾ ആണ് .

ഉമാമഹേശ്വര വ്രതം നോൽക്കുന്നവർ പതിനഞ്ചു വർഷം തുടർച്ചയായി നോക്കണം എന്നതാണ് വിധി . വ്രതം നോൽക്കുന്ന ദിവസം പൂജാദികർമ്മങ്ങൾക്ക് ശേഷം ഉമാമഹേശ്വര വ്രതത്തെ കുറിച്ചുള്ള കഥകൾ വായിക്കുന്നത് , തീർച്ചയായും ചെയ്യേണ്ടുന്ന ഒന്നാണ് .

ഐതിഹ്യം അനുസരിച്ചു ഉമാമഹേശ്വര വ്രതം ദുർവാസാവ് മഹർഷിയും മഹാവിഷ്ണുവുമായി ബന്ധപെട്ടു കിടക്കുന്നു . ക്ഷിപ്രകോപിയായ ദുർവാസാവ് മഹർഷി ഒരിക്കൽ കൈലാസത്തിൽ ചെന്ന് പരമശിവനെയും പാർവതി ദേവിയെയും ദർശിക്കുകയുണ്ടായി . തന്നെ വന്നു ദർശിച്ചതിന്റെ സന്തോഷസൂചകമായി പരമശിവൻ ദുർവാസാവ് മഹർഷിക്ക് ഒരു കൂവളത്തു മാല പ്രസാദമായി നൽകുകയും ചെയ്തു . കൈലാസത്തിൽ നിന്ന് തിരിച്ചു വരും വഴി ദുർവാസാവു മഹർഷി മഹാവിഷ്ണുവിനെ കാണുകയും , പരമശിവൻ അദ്ദേഹത്തിന് നൽകിയ കൂവളത്തു മാല സന്തോഷ സൂചകമായി മഹാവിഷ്ണുവിന് നൽകുകയും ചെയ്തു . എന്നാൽ മഹാവിഷ്ണു മാല തന്റെ കഴുത്തിൽ അണിയുന്നതിന് പകരമായി , വാഹനമായ ഗരുഡന്റെ കഴുത്തിലാണ് അണിയിച്ചത് .

ഇത് കണ്ടു ക്ഷുഭിതനായ ദുർവാസാവ് മഹർഷി , പരമശിവന്റെ പ്രസാദത്തെ മഹാവിഷ്ണു അപമാനിച്ചിരിക്കുകയാണ് എന്ന് പറഞ്ഞു കൊണ്ടദ്ദേഹത്തെ ശപിച്ചു.

“മഹാവിഷ്ണുവിന് തന്റെ പത്നിയായ മഹാലക്ഷ്മിയെ ഉൾപ്പെടെ എല്ലാം നഷ്ടമാകും എന്ന് പറഞ്ഞു കൊണ്ടാണ് മഹർഷി ശാപം ചൊരിഞ്ഞത് . ശാപത്താൽ ദു:ഖിതനായ മഹാവിഷ്ണു ദുർവാസാവ് മഹർഷിയോട് തന്നെ പാപപരിഹാരം ആരാഞ്ഞപ്പോൾ , പരമശിവനെയും പാർവതി ദേവിയെയും വ്രതം നോറ്റ് പ്രസാദിപ്പിക്കുകയാണെങ്കിൽ അദ്ദേഹത്തിന് നഷ്ടമായതെല്ലാം തിരിച്ചു കിട്ടും എന്ന് പാപപരിഹാരം മാർഗം പറഞ്ഞു കൊടുക്കുകയും ചെയ്തു.

നഷ്ടമാകുന്ന ദാമ്പത്യ ജീവിതം തിരികെ ലഭിക്കാനും , കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കുവാൻ വേണ്ടി ഉമാമഹേശ്വര വ്രതം നോൽക്കുന്നവർ മനസ്സിൽ കരുത്തേണ്ടുന്ന ഒന്നുണ്ട് , തെറ്റ് പറ്റാത്തവരായി ആരുമില്ല അതിനാൽ തന്നെ നമ്മുക്ക് ലഭിച്ചിട്ടുള്ള സൗഭാഗ്യങ്ങളിൽ എന്നും ദൈവത്തോട് കടപ്പെട്ടിരിക്കുക .

shortlink

Related Articles

Post Your Comments

Related Articles


Back to top button