തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയെടുത്ത കേസില്‍ യുവതിയും സുഹൃത്തും അറസ്റ്റില്‍. പൂന്തുറ മാണിക്യവിളാകം ആസാദ് നഗറില്‍ അബ്ദുള്‍ റഹ്മാന്‍(42) ഇയാളുടെ സുഹൃത്ത് വള്ളക്കടവ് കല്‍മണ്ഡപം ഖദീജാ മന്‍സിലില്‍ റംസി(24) എന്നിവരെയാണ് തിരുവല്ലം പോലീസ് അറസ്റ്റുചെയ്തത്. തിരുവല്ലം വണ്ടിത്തടത്തുള്ള സ്വകാര്യ സ്വര്‍ണപ്പണയ സ്ഥാപനത്തില്‍ 36 ഗ്രാം മുക്കുപണ്ടങ്ങള്‍ പണയം വെച്ച് 1,20,000 രൂപയാണ് ഇവര്‍ തട്ടിയെടുത്തത്.
ചെമ്പ് മാല, പിച്ചളയില്‍ തീര്‍ത്ത ബ്രെയ്‌സ്ലെറ്റ് എന്നിവയില്‍ സ്വര്‍ണം പൂശിയാണ് പണയം വെച്ചത്. ഇക്കഴിഞ്ഞ 15ന് ഉച്ചയ്ക്ക് 2.30ഓടെ കാറിലാണ് ഇവര്‍ പണയംവയ്ക്കാനെത്തിയത്. ഇവര്‍ എഴുതി നല്‍കിയ കാര്‍ഡിലെ മേല്‍വിലാസത്തോടൊപ്പമുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ നമ്പരില്‍ ഒന്‍പത് നമ്പരുകള്‍ മാത്രമാണുണ്ടായിരുന്നത്. സംശയത്തെത്തുടര്‍ന്ന് ആഭരണങ്ങള്‍ പരിശോധിച്ച് നോക്കിയപ്പോഴാണ് മുക്കുപണ്ടമാണെന്ന് മനസ്സിലായത്.
Read Also: കഞ്ചാവും ഹാൻസുമായി രണ്ടുപേർ പൊലീസ് പിടിയിൽ
തുടര്‍ന്ന് പുറത്തിറങ്ങി ഇവരെ വിളിച്ചുവെങ്കിലും നില്‍ക്കാതെ പെട്ടെന്ന് കാറില്‍ കയറി പുഞ്ചക്കരി ഭാഗത്തേയ്ക്ക് ഓടിച്ചുപോവുകയായിരുന്നു. സ്ഥാപനയുടമ മറ്റൊരു വാഹനത്തില്‍ പിന്തുടര്‍ന്നുവെങ്കിലും ഇവരെ പിടികൂടാനായില്ല. ഇവര്‍ പോയ വഴിയില്‍ ഒരിടത്തുള്ള സി.സി.ടി.വി. ദൃശ്യം പരിശോധിച്ച് ഇവരുടെ കാറിന്റെ വിശദാംശങ്ങളും തട്ടിപ്പ് നടത്തിയവരുടെ രൂപത്തെക്കുറിച്ചും തിരുവല്ലം പോലീസില്‍ പരാതി നല്‍കി.
വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് വിവിധ സ്ഥലങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതികളെക്കുറിച്ചുള്ള സൂചന കിട്ടി. വെള്ളനിറമുള്ള കാറിലായിരുന്നു പണയം വെയ്ക്കാനെത്തിയത്. തട്ടിപ്പിനു ശേഷം രക്ഷപ്പെട്ട ഇവര്‍ കാറിന്റെ മുകള്‍ ഭാഗം കറുത്ത നിറമാക്കി മാറ്റി. കാറിന്റെ നമ്പരും ചുരണ്ടിമാറ്റിയിരുന്നതായും പോലീസ് പറഞ്ഞു. തുടര്‍ന്ന് പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.
അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പൂന്തുറ സ്റ്റേഷന്‍ പരിധിയിലും സമാനമായ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി വീണ്ടും ചോദ്യം ചെയ്യുമെന്ന് തിരുവല്ലം എസ്.എച്ച്.ഒ. സുരേഷ് വി.നായര്‍ പറഞ്ഞു. മെഡിക്കല്‍ കോേളജ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ബൈക്ക് മോഷ്ടിച്ച കേസിലും ഇയാള്‍ പ്രതിയാണ്.
Post Your Comments