ബീജിംഗ്: ബഹിരാകാശത്ത് ചൈന സമഗ്രാധിപത്യത്തിനൊരുങ്ങുന്നതായി വാർത്തകൾ. ഒറ്റയടിക്ക് 13,000 ഉപഗ്രഹങ്ങളാണ് ചൈന ഭ്രമണപഥത്തിലെത്തിക്കാൻ പോകുന്നത്. വാർത്താവിനിമയ രംഗത്ത് നിർണായക ശക്തിയാവാനെന്ന പേരിൽ, ഉപഗ്രഹങ്ങളുടെ ഒരു കൂറ്റൻ നക്ഷത്രസമൂഹമാണ് ചൈന തയ്യാറാക്കുന്നത്.
ബഹിരാകാശത്തെ സിഗ്നൽ ലഭ്യതക്കുറവ് പരിഹരിച്ച് 5ജി നെറ്റ്വർക്ക് അതിശക്തമാക്കാൻ വേണ്ടിയാണ് ഇത്രയും ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നത് എന്നാണ് ചൈന പറയുന്നത്. എന്നാൽ, അധോ ഭ്രമണപഥത്തിൽ, സമ്പൂർണ്ണ ആധിപത്യമുറപ്പിക്കാൻ വേണ്ടിയാണ് യഥാർത്ഥത്തിൽ ചൈന പദ്ധതിയിടുന്നത്. ഭൂമിക്കു മുകളിൽ, 498.89 കിലോമീറ്റർ മുതൽ 1144.24 കിലോമീറ്റർ വരെയുള്ള ദൂരത്തിനിടയിൽ ആയിരിക്കും ഇവ ചിതറിക്കിടക്കുക.
സ്പേസ് എക്സ് പോലെ, 12,992 ഉപഗ്രഹങ്ങൾ ആയിരിക്കും ഭ്രമണപഥത്തിലെത്തുക. എന്നാൽ, ഇത് ചൈനയ്ക്ക് കൃത്യമായി ചാരപ്രവർത്തനം നടത്താനാണെന്നാണ് അമേരിക്കയടക്കമുള്ള മുൻനിര രാജ്യങ്ങൾ ആരോപിക്കുന്നത്. ചാര പ്രവർത്തനത്തിന് വേണ്ടി നിലവിൽ, രണ്ട് ഉപഗ്രഹങ്ങൾ ചൈന വിക്ഷേപിച്ചിട്ടുണ്ട്. എന്നാൽ, ഗാവോഫെൻ എന്ന പേരിലറിയപ്പെടുന്ന ഈ ഉപകരങ്ങൾ ജലസംരക്ഷണത്തിനും സമുദ്ര പര്യവേക്ഷണത്തിനുമാണെന്നാണ് ചൈന അവകാശപ്പെടുന്നത്.
Post Your Comments