Latest NewsKeralaIndia

മീഡിയ വൺ പ്രക്ഷേപണത്തിന് കേന്ദ്ര സർക്കാറിന്റെ നിരോധനം

സംപ്രേഷണം നിർത്തി വെക്കുന്നതായി ചാനൽ സ്ഥിരീകരിച്ചു

ന്യൂഡൽഹി: സ്വകാര്യ മലയാള വാർത്താ ചാനലായ മീഡിയ വണ്ണിന്റെ സംപ്രേഷണം കേന്ദ്രസർക്കാർ തടഞ്ഞു. സുരക്ഷാ പ്രശ്‌നങ്ങൾ ഉന്നയിച്ച് പരാതി ലഭിച്ചതിനെ തുടർന്ന് കേന്ദ്ര വാർത്താവിതരണ മന്ത്രാലയമാണ് സംപ്രേഷണം തടഞ്ഞത്. സംപ്രേഷണം നിർത്തി വെക്കുന്നതായി ചാനൽ സ്ഥിരീകരിച്ചു.

ഉത്തരവിനെതിരെ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും സംപ്രേഷണങ്ങൾ നിർത്തി വെയ്‌ക്കാൻ ആവശ്യപ്പെട്ടതിന്റെ കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ലെന്നും മീഡിയ വൺ എഡിറ്റർ പ്രമോദ് രാമൻ വ്യക്തമാക്കി. അതേസമയം റിപ്പബ്ലിക് ദിനത്തിലെ ചില വാർത്തകളാണ് ചാനലിനെതിരെ നടപടി ഉണ്ടാവാൻ കാരണമെന്നാണ് സൂചന.

രാജ്യവിരുദ്ധത പ്രോത്സാഹിപ്പിച്ചതിന് മുൻപ് മലയാള വാർത്താ മാദ്ധ്യമങ്ങളായ മീഡിയ വൺ,മനോരമ ന്യൂസ്, റിപ്പോർട്ടർ, തുടങ്ങിയ ചാനലുകൾക്കെതിരെ ഡൽഹി പോലീസ് കേസെടുത്തിരുന്നു.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button