കോഴിക്കോട്ട്: എം.ജി സർവകലാശാലയിൽ കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥ പിടിയിലായതിനു പിന്നാലെ, കാലിക്കറ്റ് സർവകലാശാലയിൽ സർട്ടിഫിക്കറ്റിനായി കൈക്കൂലി വാങ്ങിയതായി പരാതി. പ്രീഡിഗ്രി സർട്ടിഫിക്കറ്റിലെ പേര് തിരുത്താൻ ഗൂഗ്ൾപേ വഴി 5000 രൂപ വാങ്ങി കബളിപ്പിച്ചതായുള്ള യുവതിയുടെ പരാതിയിൽ പരീക്ഷഭവനിലെ ജനറൽ സെക്ഷനിലെ അസിസ്റ്റന്റിനെതിരെ പ്രോ വൈസ് ചാൻസലറുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.
അന്വേഷണ റിപ്പോർട്ട് ചൊവ്വാഴ്ച വി.സിക്ക് സമർപ്പിച്ചേക്കും. പണം തിരിച്ചുനൽകി പരാതി പിൻവലിപ്പിക്കാനും സമ്മർദമുണ്ടായിരുന്നു. ജനറൽ സെക്ഷനിലെ മറ്റൊരു അസിസ്റ്റന്റും കൈക്കൂലി വാങ്ങുന്നതായി ആരോപണമുയരുന്നുണ്ട്.
Post Your Comments