തിരുവനന്തപുരം: കോവിഡ് മൂലം മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് നൽകുന്ന ധനസഹായത്തിന് അപേക്ഷിക്കാത്തവർ ഉടൻ അപേക്ഷിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ റ്റി. കെ വിനീത്. അപേക്ഷ സമർപ്പിക്കാൻ കോവിഡ് മരണ സർട്ടിഫിക്കറ്റിനായി (ഡെത്ത് ഡിക്ലറേഷൻ ഡോക്യുമെന്റ്-ഡിഡിഡി) കാത്തിരിക്കേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു.
Read Also: കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 3,699 കേസുകൾ
ഡെത്ത് ഡിക്ലറേഷൻ ഡോക്യുമെന്റ് നമ്പർ നൽകി അപേക്ഷിക്കാം. വില്ലേജ് ഓഫീസറെ സമീപിച്ചാൽ നമ്പർ ലഭിക്കും. ബന്ധം തെളിയിക്കാനായി റേഷൻ കാർഡ്, വിവാഹ സർട്ടിഫിക്കറ്റ്, സ്‌കൂൾ സർട്ടിഫിക്കറ്റ് എന്നിവയിൽ ഏതെങ്കിലും നൽകിയാൽ മതി. വില്ലേജ് ഓഫിസുകൾ, അക്ഷയകേന്ദ്രങ്ങൾ എന്നിവ വഴി ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാവുന്നതാണെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവിൽ പറയുന്നു.
Read Also: ബജറ്റ് സമ്മേളനത്തില്‍ കര്‍ഷക വിഷയം അടക്കം പ്രതിഷേധം ഉയര്‍ത്തുമെന്ന് കൊടിക്കുന്നില്‍ സുരേഷ്
Post Your Comments