കോട്ടയം: പൊൻകുന്നം കൂരാലിയിൽ 211 കുപ്പി മദ്യവുമായി ഹോട്ടലുടമ അറസ്റ്റിൽ. അരീപാറയ്ക്കൽ ശരത് ബാബുവാണ് പിടിയിലായത്.
ഹോട്ടൽ കേന്ദ്രീകരിച്ച് അനധികൃത വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന മദ്യമാണ് പിടികൂടിയത്. അരലിറ്ററിന്റെ കുപ്പികളാണ് പിടികൂടിയത്. ഹോട്ടലിനോട് ചേർന്നുള്ള കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് വൻതോതിൽ മദ്യം സൂക്ഷിച്ചിരുന്നത്.
Read Also : ഇസ്രായേൽ പ്രസിഡന്റിന്റെ സന്ദർശന ദിനത്തിൽ വീണ്ടും ബാലിസ്റ്റിക് മിസൈലാക്രമണം : മുൾമുനയിൽ യുഎഇ
ബീവറേജിൽ നിന്ന് വാങ്ങി സൂക്ഷിച്ചശേഷം ഉയർന്ന വിലയ്ക്ക് വിൽക്കുകയായിരുന്നു പതിവ്. മദ്യം വാങ്ങാനെന്ന വ്യാജേന എത്തിയാണ് പൊലീസ് ഇയാളെ പിടികൂടിയത്.
Post Your Comments