ആലുവ: കൂട്ടുകാർക്കൊപ്പം പെരിയാറിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കാർമൽ ആശുപത്രി സമീപം കനാൽ പുറമ്പോക്കിൽ ഹരിഹരവിലാസത്തിൽ രാജന്റെ മകൻ ഹരിഹരൻ (23) ആണ് മരിച്ചത്.
ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. കിഴക്കെ കടുങ്ങല്ലൂർ മുല്ലേപ്പിള്ളി കടവിൽ രണ്ടു പേരോടൊപ്പം കുളിക്കാനിറങ്ങിയതാണ്. നീന്തുന്നതിനിടെ കുഴഞ്ഞുപോയ യുവാവ് ചാഞ്ഞുകിടന്നിരുന്ന മരത്തിന്റെ ചില്ലയിൽ പിടിച്ചെങ്കിലും ഒഴുക്കിൽപ്പെടുകയായിരുന്നു. തുടർന്ന് നാട്ടുകാരും ഏലൂർ ഫയർഫോഴ്സ് മുങ്ങൽ വിദഗ്ധരും നടത്തിയ നീണ്ട തെരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.
നിർമാണ തൊഴിലാളിയാണ്. അമ്മ: ലക്ഷ്മി. സഹോദരി: രാധിക. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആലുവ ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments