ThiruvananthapuramNattuvarthaLatest NewsKeralaNews

ട്രക്കിംഗിനിടെ കാല്‍ വഴുതി കൊക്കയിലേക്ക് വീണ യുവാവിന് ദാരുണാന്ത്യം

ഇടുക്കി : മൂന്നാർ കരടിപ്പാറ വ്യൂ പോയിന്റില്‍ താഴ്ച്ചയിലേക്ക് വീണ് യുവാവ് മരിച്ചു. കോതമംഗലം ചേലാട് സ്വദേശി ഷിബിന്‍ (25) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. കരടിപ്പാറക്ക് സമീപമുള്ള മലയില്‍ ടെന്റടിച്ച് കഴിയുകയായിരുന്നു ഷിബിന്‍.

Also Read : ബധിരയും മൂകയുമായ യുവതിയെ വീട്ടില്‍ കയറി പീഡിപ്പിക്കാൻ ശ്രമം : യുവാവ് പിടിയിൽ

തുടര്‍ന്ന ട്രക്കിംഗിന് ഇറങ്ങവെ കാല് വഴുതി കൊക്കയിലേക്ക് വീണതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.ഷിബിന്‍ അടക്കം പതിനേഴ് പേരാണ് വിനോദ സഞ്ചാരത്തിനായി കരടിപ്പാറയിലെത്തിയത്. അടുത്തുള്ള മലയിലേക്ക് ട്രക്കിംഗ് നടത്തുന്നതിനിടെ കാല്‍ വഴുതി കൊക്കയിലേക്ക് വീഴുകയായിരുന്നു. 600 അടി താഴ്ച്ചയിലേക്കാണ് ഷിബിന്‍ വീണത്. ഉടന്‍ തന്നെ സുഹൃത്തുക്കള്‍ അടിമാലി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കോവിഡ് നിയത്രണങ്ങളുണ്ടെങ്കിലും യാത്രക്കാരുടെ തിരക്ക് വർദ്ധിക്കുന്നുണ്ടെന്നും അപകട സാധ്യത കണക്കിലെടുത്തു എല്ലാവരും അതീവ ശ്രദ്ധ പുലർത്തണമെന്നും പൊലീസ് നിർദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button