AlappuzhaAgricultureKeralaNattuvarthaLatest NewsNews

കേരള കോൺഗ്രസിന്റെ നേതൃത്വത്തിൽ ജൈവ കൃഷി വ്യപനയജ്ഞത്തിന് തുടക്കമായി

മാവേലിക്കര: കേരള കോൺഗ്രസ് മാവേലിക്കര ടൗൺ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മാവേലിക്കര നഗരത്തിലെ 5 വാർഡുകളിലായി 300 വീടുകളിൽ 3000 പച്ചക്കറി തൈകൾ നട്ടു കൊടുത്തും കൃത്യമായ ഇടവേളകളിൽ വളവും മരുന്നും നൽകി പരിപാലിക്കുന്ന ജൈവ കൃഷി വ്യാപന യജ്ഞത്തിന് തെെകൾ നട്ടു തുടക്കം കുറിച്ചു. തൈനടീൽ കർമ്മം കേരള കോൺസ് സംസ്ഥാന ജനറൽ സെക്രട്ടറി തോമസ് സി കുറ്റിശ്ശേരിൽ ഉദ്ഘാടനം ചെയ്തു.

Also Read:‘മകളെ തിരിച്ച് തരണം’: ആവശ്യവുമായി ഒളിച്ചോടിയ പെൺകുട്ടിയുടെ മാതാപിതാക്കൾ, പറ്റില്ലെന്ന് അധികൃതർ

2018 ൽ നടപ്പാക്കിയ 5000 ഗ്രാേ ബാഗുകളിൽ നടപ്പിലാക്കിയ പദ്ധതിയിലെ ന്യൂനതകൾ പരിഹരിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നതെന്നും ഈ പദ്ധതിയുടെ പൂർത്തീകരണത്തോടെ മാവേലിക്കര നഗരത്തിൽ തീർക്കുന്ന ഒരു കിലോമീറ്റർ നീളമുള്ള കാർഷിക മതിൽ ലോക ചരിത്രത്തിലെ ഏറ്റവും നീളമേറിയ വെജിറ്റബിൾ വാളായി വേൾഡ് ബുക്ക്സ് ഓഫ് റിക്കാഡ്സ് അംഗീകരിക്കുന്ന തോടു കൂടി പുതിയ കാർഷിക സംസ്കാരം മവേലിക്കര നഗരത്തിൽ ഉളവായി വരുമെന്ന് അദ്ദേഹം പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡന്റ് റോയി വർഗീസ് അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറികെ ജി സുരേഷ് കുമാർ , മീഡിയ ആർ ആൻഡ് പ്രഫഷണൽ സെൽ സംസ്ഥാന ജനറൽ സെക്രട്ടറി ജേയിസ് ജോൺ വെട്ടിയാർ, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അലക്സാണ്ടർ നൈനാൻ , മണ്ഡലം വൈസ് പ്രസിഡന്റ് റോയി വർഗീസ്. മണ്ഡലം ട്രഷറർ പി സി ഉമ്മൻ ,ജോസഫ് സഖറിയ, കെ പി അലക്സാണ്ടർ , യൂത്ത് ഫ്രണ്ട് ജില്ല സെക്രട്ടറി മാരായ അനീഷ് ജോർജ് , എബി തോമസ്, എന്നിവർ പ്രസംഗിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button