നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെതിരെ വീണ്ടും ആരോപണങ്ങളുമായി സംവിധായകൻ ബാലചന്ദ്ര കുമാർ രംഗത്ത് വന്നു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ദിലീപ് ഗൂഡാലോചന നടത്തി എന്ന കേസ് ദിലീപിനെ കുടുക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണെന്ന് സജി നന്ത്യാട്ട്, രാഹുൽ ഈശ്വർ, അഡ്വ, ശ്രീജിത്ത് പെരുമന തുടങ്ങിയവർ തുടക്കം മുതൽ ചൂണ്ടിക്കാട്ടുന്നുണ്ട്. വിഷയത്തിലെ എല്ലാ വശങ്ങളും ചർച്ചയാക്കുകയാണ് സോഷ്യൽ മീഡിയ.
മാധ്യമങ്ങളും പോലീസും തന്നെ വേട്ടയാടുകയാണെന്നും താൻ ഇരയാണെന്നും ദിലീപ് ഇന്ന് കോടതിയിൽ അറിയിക്കുകയും പോലീസിൽ വിശ്വാസമില്ലാത്തത് കൊണ്ടാണ് ഫോൺ ഹാജരാക്കാത്തതെന്നും വ്യക്തമാക്കിയിരുന്നു. തുടർന്ന് ഇത് പരിഗണനയിലെടുത്ത കോടതി, ഫോൺ പൊലീസിന് നൽകേണ്ടെന്നും ഹൈക്കോടതി രജിസ്ട്രാർ ജനറൽ മുമ്പാകെ ഹാജരാക്കിയാൽ മതിയെന്നും നിർദേശിക്കുകയായിരുന്നു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഇങ്ങനെയാണെന്നിരിക്കെ, ഇതിനെ മറ്റൊരു രീതിയിലാണ് മുഖ്യധാരാ മാധ്യമങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതെന്ന് അഡ്വ. ശ്രീജിത്ത് പെരുമന ചൂണ്ടിക്കാട്ടുന്നു.
‘ഇന്ത്യയിൽ ഈയൊരു പൗരനോടും സ്വന്തം മൊബൈൽ ഫോൺ കൃത്യമായി സൂക്ഷിച്ച് വെയ്ക്കണം എന്ന് ഒരു നിയമവും പറയുന്നില്ല. ദിലീപിന് പോലീസിനെയും അന്വേഷണത്തെയും വിശ്വാസമില്ലെന്ന് പലതവണ വ്യക്തമാക്കിയതാണ്. ബാലചന്ദ്രകുമാര്‍ പറഞ്ഞത് പൂര്‍ണമല്ല, കള്ളം പറയുന്നുവെന്ന് തെളിയിക്കാനാണ് ഫോണ്‍ പരിശോധിക്കാന്‍ അയച്ചതെന്ന് അഭിഭാഷകൻ ‘, ശ്രീജിത്ത് പെരുമന പറയുന്നു. കേസിലേക്ക് കാവ്യ മാധവനെയും അനാവശ്യമായി ബാലചന്ദ്ര കുമാർ വലിച്ചിഴയ്ക്കുകയാണ്. ഇതിനെതിരെ രാഹുൽ ഈശ്വർ അടക്കമുള്ളവർ രംഗത്ത് വന്നിരുന്നു. കാവ്യയ്ക്കും ഗാഡാലോചനയിൽ പങ്കുണ്ടെന്നും കൂടെയുണ്ടായിരുന്നവർ നിരപരാധിയാണെന്ന് പറയാനാകില്ലെന്നുമായിരുന്നു ബാലചന്ദ്ര കുമാറിന്റെ ഏറ്റവും പുതിയ ആരോപണം. ഇതോടെയാണ്, ഇയാൾക്കെതിരെ രാഹുൽ ഈശ്വർ രംഗത്ത് വന്നത്. ബാലചന്ദ്രകുമാർ ഒരു സിനിമയുടെ തിരക്കഥ പറയുന്നത് പോലെയാണ് കേസിൽ ഇല്ലാത്ത കഥകൾ പറഞ്ഞിറക്കുന്നതെന്ന് രാഹുൽ ചൂണ്ടിക്കാട്ടുന്നു.
Post Your Comments