ജെറുസലേം: ഇന്ത്യക്കും ഇസ്രായേലിനും ഇടയിലുള്ളത് ഗാഢമായ സൗഹൃദമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നെറ്റ്. ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ മുപ്പതാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് ബെന്നെറ്റ് ഇക്കാര്യം വ്യക്തമാക്കിയത്.
‘ഇന്ത്യയിലെ എല്ലാ വ്യക്തികളോടും എനിക്ക് ചിലത് പറയാനുണ്ട്. ഇന്ത്യയും ഇസ്രയേലും തമ്മിൽ കാലങ്ങളായി വളരെയടുത്ത ബന്ധമാണ് പുലർത്തുന്നത്. ഇരുരാജ്യങ്ങളും തമ്മിൽ ‘ഗെഹരി ദോസ്തി’ (ഗാഢമായ സുഹൃദ്ബന്ധം)യാണുള്ളത്. ഊഷ്മളമായ പങ്കാളിത്തം ആഴത്തിലുള്ള സാംസ്കാരിക ബന്ധം, സൈനികവും സാമ്പത്തികവുമായ സഹകരണം എന്നിവ ഇരു ജനതകളും തമ്മിലുണ്ട്. ഇനിയും സമയം മുന്നോട്ടു പോകുന്തോറും ആ ബന്ധം കൂടുതൽ ദൃഢമായി മാറുകയേയുള്ളൂ.’
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് പ്രത്യേകം എടുത്തു പരാമർശിച്ച ബെന്നറ്റ്, ‘ ഒരുമിച്ചുള്ള പ്രവർത്തനത്തിലൂടെ ഇരുവരും ഇനിയും നിരവധി വിജയങ്ങൾ കരസ്ഥമാക്കും’ എന്ന് ഹിന്ദിയിൽ ട്വീറ്റ് ചെയ്യാനും മറന്നില്ല.
Today, we celebrate 30 years of diplomatic relations between Israel & India.
We celebrate a strong partnership,
An incredibly deep friendship,
& optimism for the future!@NarendraModi, my friend — हम साथ मिलकर उल्लेखनीय उपलब्धियां हासिल करते रहेंगे।
?? ?? pic.twitter.com/m3PwiVSeVy— Naftali Bennett בנט (@naftalibennett) January 29, 2022
Post Your Comments