ThiruvananthapuramLatest NewsKeralaNattuvarthaNews

ബൈ​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ച് അപകടം : യു​വാ​വിന് ദാരുണാന്ത്യം

പാ​മാം​കോ​ട് ഇ​ല​വു​ങ്ങ​ല്‍ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം കു​ന്നു​കാ​ട് കു​ഴി​വി​ളാ​ക​ത്ത് വീ​ട്ടി​ല്‍ അ​നി​ല്‍​കു​മാ​റി​ന്‍റെ​യും ശ്രീ​ദേ​വി​യു​ടെ​യും മ​ക​ന്‍ അ​തു​ല്‍ (20) ആ​ണ് മ​രി​ച്ച​ത്

നേ​മം : ബൈ​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വിന് ദാരുണാന്ത്യം. പാ​മാം​കോ​ട് ഇ​ല​വു​ങ്ങ​ല്‍ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം കു​ന്നു​കാ​ട് കു​ഴി​വി​ളാ​ക​ത്ത് വീ​ട്ടി​ല്‍ അ​നി​ല്‍​കു​മാ​റി​ന്‍റെ​യും ശ്രീ​ദേ​വി​യു​ടെ​യും മ​ക​ന്‍ അ​തു​ല്‍ (20) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റ​ര​യോ​ടെയാണ് സംഭവം. പ്ലാ​ങ്കാ​ല​മു​ക്ക് -തൃ​ക്ക​ണ്ണാ​പു​രം റോ​ഡി​ലാ​ണ് അ​പ​ക​ടമുണ്ടായത്. കൂ​ട്ടു​കാ​ര​നാ​യ നി​വി​ന്‍ ഓ​ടി​ച്ച ബൈ​ക്കി​നു പു​റ​കി​ലി​രി​ക്കു​ക​യാ​യി​രു​ന്നു അ​തു​ല്‍. മ​റ്റൊ​രു സു​ഹൃ​ത്താ​യ അ​നീ​ഷി​നും പ​രി​ക്കേറ്റിട്ടുണ്ട്.

Read Also : യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം : ഒ​ളി​വി​ൽ പോ​യ സം​ഘ​ത്തി​ലെ മൂ​ന്ന് പേ​ർ പിടിയിൽ

അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് പ​രി​ക്കേ​റ്റ​വ​രെ ഉടൻ തന്നെ ശാ​ന്തി​വി​ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും അ​തു​ലി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പ്ല​മ്പിം​ഗ് തൊ​ഴി​ലാ​ളി​യാ​ണ് അതുൽ. സ​ഹോ​ദ​ര​ന്‍: അ​ഖി​ല്‍. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നാ​യി മെ​ഡി​ക്ക​ല്‍​കോ​ള​ജ് മോ​ര്‍​ച്ച​റി​യി​ല്‍ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button