നിലമ്പൂർ: അമ്പത്തിയഞ്ചുകാരിയെ പീഡിപ്പിക്കുകയും മാരകമായി ദേഹോപദ്രവവുമേൽപ്പിക്കുകയും ചെയ്ത കേസിൽ പതിനേഴുകാരൻ അറസ്റ്റിൽ. മമ്പാട് സ്വദേശിനിയാണ് പീഡനത്തിനിരയായത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഭർത്താവ് പുറത്തു പോയ സമയത്തു ഒറ്റയ്ക്കായിരുന്ന സ്ത്രീയുടെ വീട്ടിലേക്കു യുവാവ് പിൻവാതിലിലൂടെയെത്തി പീഡിപ്പിക്കുകയും ചുറ്റിക കൊണ്ടു തലക്കടിച്ചു ദേഹോപദ്രവം ഏൽപ്പിക്കുകയായിരുന്നു. തുടർന്ന് വീട്ടിലുണ്ടായിരുന്ന രണ്ടു മൊബൈൽ ഫോണുകളുമായി പ്രതി രക്ഷപ്പെട്ടു.
Read Also : ‘ഉത്തർപ്രദേശ് വിടാൻ ബാഗുകൾ പാക്ക് ചെയ്ത് തുടങ്ങാം’: കവി മുനവ്വർ റാണയ്ക്ക് മറുപടിയുമായി ഷാനവാസ് ഹുസൈൻ
സംഭവത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. രക്ഷപ്പെട്ട പ്രതിയെ കൊണ്ടോട്ടി ബസ് സ്റ്റാൻഡ് പരിസരത്ത് വച്ചാണ് പൊലീസ് പിടികൂടിയത്.
ബൈക്ക് വാങ്ങാൻ പണം കണ്ടെത്താനാണ് മോഷണത്തിനെത്തിയത്. ഇതിനിടെയാണ് വീട്ടമ്മയ്ക്ക് പീഡനം ഏൽക്കേണ്ടിവന്നത്. സംഭവ സ്ഥലം ഉയർന്ന ഉദ്യോഗസ്ഥരും ശാസ്ത്രീയ കുറ്റാന്വേഷണ വിഭാഗവും സന്ദർശിച്ചു തെളിവുകൾ ശേഖരിച്ചു.
Post Your Comments