MalappuramLatest NewsKeralaNattuvarthaNews

വീ​ട്ട​മ്മ​യെ പീ​ഡി​പ്പിക്കുകയും മാ​ര​ക​മാ​യി ദേ​ഹോ​പ​ദ്ര​വ​വു​മേ​ൽ​പ്പി​ക്കുകയും ചെയ്തു: പ​തി​നേ​ഴു​കാ​ര​ൻ അറസ്റ്റിൽ

മമ്പാ​ട് സ്വ​ദേ​ശി​നി​യാണ് പീഡനത്തിനിരയായത്

നി​ലമ്പൂർ: അ​മ്പ​ത്തി​യ​ഞ്ചു​കാ​രി​യെ പീ​ഡി​പ്പി​ക്കു​ക​യും മാ​ര​ക​മാ​യി ദേ​ഹോ​പ​ദ്ര​വ​വു​മേ​ൽ​പ്പി​ക്കു​ക​യും ചെയ്ത കേ​സി​ൽ പ​തി​നേ​ഴു​കാ​ര​ൻ അറസ്റ്റിൽ. മമ്പാ​ട് സ്വ​ദേ​ശി​നി​യാണ് പീഡനത്തിനിരയായത്.

ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യ്ക്ക് ഭ​ർ​ത്താ​വ് പു​റ​ത്തു പോ​യ സ​മ​യ​ത്തു ഒ​റ്റ​യ്ക്കാ​യി​രു​ന്ന സ്ത്രീ​യു​ടെ വീ​ട്ടി​ലേ​ക്കു യു​വാ​വ് പി​ൻ​വാ​തി​ലി​ലൂ​ടെ​യെ​ത്തി പീ​ഡി​പ്പി​ക്കുകയും ചു​റ്റി​ക കൊ​ണ്ടു ത​ല​ക്ക​ടി​ച്ചു ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു മൊ​ബൈ​ൽ ഫോ​ണു​ക​ളുമായി പ്ര​തി ര​ക്ഷ​പ്പെ​ട്ടു.

Read Also : ‘ഉത്തർപ്രദേശ് വിടാൻ ബാഗുകൾ പാക്ക് ചെയ്ത് തുടങ്ങാം’: കവി മുനവ്വർ റാണയ്ക്ക് മറുപടിയുമായി ഷാനവാസ് ഹുസൈൻ

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ​​ഗുരുതരമായി പരിക്കേറ്റ വീ​ട്ട​മ്മ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ര​ക്ഷ​പ്പെ​ട്ട പ്ര​തി​യെ കൊ​ണ്ടോ​ട്ടി ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് വ​ച്ചാണ് പൊ​ലീ​സ് പി​ടി​കൂ​ടിയത്.

ബൈ​ക്ക് വാ​ങ്ങാ​ൻ പ​ണം ക​ണ്ടെ​ത്താ​നാ​ണ് മോ​ഷ​ണ​ത്തി​നെ​ത്തി​യ​ത്. ഇ​തി​നി​ടെ​യാ​ണ് വീ​ട്ട​മ്മ​യ്ക്ക് പീ​ഡ​നം ഏ​ൽ​ക്കേ​ണ്ടി​വ​ന്ന​ത്. സം​ഭ​വ സ്ഥ​ലം ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും ശാ​സ്ത്രീ​യ കു​റ്റാ​ന്വേ​ഷ​ണ വി​ഭാ​ഗ​വും സ​ന്ദ​ർ​ശി​ച്ചു തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button