KeralaLatest NewsNews

സോളാർ കേസ്: അപ്പീൽ പോകുക എന്നത് വിഎസിന്റെ അവകാശം, തെറ്റ് ചെയ്തിട്ടില്ലെങ്കിൽ ഒരു കുഴപ്പവും വരില്ലെന്ന് ഉമ്മൻ‌ചാണ്ടി

സോളാർ കേസിലെ വിഎസിന്റെ അഴിമതി ആരോപണത്തിന് എതിരെയാണ് ഉമ്മൻചാണ്ടി കോടതിയെ സമീപിച്ചിരുന്നത്. തിരുവനന്തപുരം സബ് കോടതി ഉമ്മൻചാണ്ടിക്ക് അനുകൂലമായി വിധി പ്രസ്താവിക്കുകയായിരുന്നു.

കോട്ടയം: സോളാർ കേസ് സംബന്ധിച്ച് വി.എസ് അച്യുതാനന്ദന് എതിരായ മാനനഷ്ട കേസിലെ വിധിക്കെതിരെ അപ്പീൽ പോകുക എന്നത് വി.എസിന്റെ അവകാശം ആണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി. ‘ വി.എസ് അച്യുതാനന്ദനെതിരായ മാനനഷ്ടക്കേസിൽ ഉൾപ്പെടെ സോളാർ കേസിൽ വന്ന എല്ലാ വിധികളും എനിക്ക് അനുകൂലം ആയിരുന്നു. സോളാർ കേസിലെ മൂന്ന് കമ്മീഷൻ റിപ്പോർട്ടുകളിലും കുറ്റക്കാരൻ എന്ന പരാമർശം ഇല്ല’ ഉമ്മൻ‌ചാണ്ടി പറഞ്ഞു. തെറ്റ് ചെയ്തിട്ടില്ലെങ്കിൽ ഒരു കുഴപ്പവും വരില്ലെന്നാണ് വിശ്വസിക്കുന്നതെന്നും ഉമ്മൻ‌ചാണ്ടി പ്രതികരിച്ചു.

Also read: ‘മകളെ തിരിച്ച് തരണം’: ആവശ്യവുമായി ഒളിച്ചോടിയ പെൺകുട്ടിയുടെ മാതാപിതാക്കൾ, പറ്റില്ലെന്ന് അധികൃതർ

സോളാർ കേസിലെ വിഎസിന്റെ അഴിമതി ആരോപണത്തിന് എതിരെയാണ് ഉമ്മൻചാണ്ടി കോടതിയെ സമീപിച്ചിരുന്നത്. തിരുവനന്തപുരം സബ് കോടതി ഉമ്മൻചാണ്ടിക്ക് അനുകൂലമായി വിധി പ്രസ്താവിക്കുകയായിരുന്നു.

സോളാർ കേസ് വാർത്തകളിൽ നിറഞ്ഞുനിന്ന 2013 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അന്ന് പ്രതിപക്ഷ നേതാവ് ആയിരുന്ന വി.എസ് അച്യുതാനന്ദൻ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി ആയിരുന്ന ഉമ്മൻചാണ്ടിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചത്. ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ സ്ഥാപിതമായ ഒരു കമ്പനിയാണ് തട്ടിപ്പ് നടത്തിയത് എന്നാണ് അഭിമുഖത്തിൽ വി.എസ് ആരോപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button