Latest NewsKeralaNews

സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ വൻ സ്വർണ്ണവേട്ട: 4 പേർ പിടിയിൽ

തിരുവനന്തപുരം : സംസ്ഥാനത്തെ 3 വിമാനത്താവളങ്ങളിൽ വൻ സ്വർണ്ണവേട്ട. കണ്ണൂർ, നെടുമ്പാശ്ശേരി, കരിപ്പൂർ വിമാനത്താവളങ്ങളിൽ നിന്നായി 4 പേരാണ് കസ്റ്റംസ് പിടിയിലായത്. കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 44 ലക്ഷം രൂപ വിലവരുന്ന സ്വർണ്ണവുമായി യുവതിയാണ് പിടിയിലായിരിക്കുന്നത്. 905 ഗ്രാം സ്വർണ്ണം പേസ്റ്റ് രൂപത്തിലാക്കി അടിവസ്ത്രത്തിൽ തേച്ച് പിടിപ്പിച്ച് കടത്താൻ ശ്രമിക്കുകയായിരുന്നു. മസ്കറ്റിൽ നിന്ന് പുലർച്ചെ എയർ ഇന്ത്യ എക്സ്പ്രസിലെത്തിയ യുവതി
കസ്റ്റംസ് പരിശോധനയിലാണ് കുടുങ്ങിയത്.

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് 64 കിലോഗ്രാം സ്വർണമാണ് പിടിച്ചത്. അബുദാബിയിൽ നിന്ന് വന്ന മലപ്പുറം സ്വദേശി സെയ്ദുള്ള ഹബീബ് ആണ് പിടിയിലായത്. കസ്റ്റംസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

Read Also  :  മോദിയുടെ നയതന്ത്രനീക്കത്തിന്റെ വിജയം: ചൈനയ്ക്ക് അപ്രതീക്ഷിത തിരിച്ചടി, ഒമാന്‍ നേതാക്കള്‍ ചർച്ചയ്ക്കായി ഇന്ത്യയില്‍

കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1030 ഗ്രാം സ്വർണവും ഷാർജയിലേക്ക് അനധികൃതമായി കൊണ്ടുപോകാൻ ശ്രമിച്ച എട്ട് ലക്ഷത്തോളം രൂപക്ക് തുല്യമായ വിദേശകറൻസികളും കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി. കാസർഗോഡ്, കുറ്റ്യാടി സ്വദേശികളാണ് സ്വർണം കടത്താൻ ശ്രമിച്ചത്. വിപണിയിൽ ഇതിന് ഏകദേശം 49 ലക്ഷം രൂപ വിലവരും. ഷാർജയിലേക്ക് പോകാനിരുന്ന എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിലാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്. കൊയിലാണ്ടി സ്വദേശിയിൽ നിന്നാണ് ഏകദേശം 8 ലക്ഷത്തോളം രൂപക്ക് തുല്യമായ 39,950 സൗദി റിയാലും 100 ഒമാൻ റിയാലും പിടിച്ചെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button